Friday, May 10, 2024
HomeIndiaപൊലീസ് കസ്റ്റഡിയില്‍ നിന്നും രക്ഷപ്പെട്ട് ഓടിയ യുവാവിന് വാഹനമിടിച്ച്‌ ദാരുണാന്ത്യം

പൊലീസ് കസ്റ്റഡിയില്‍ നിന്നും രക്ഷപ്പെട്ട് ഓടിയ യുവാവിന് വാഹനമിടിച്ച്‌ ദാരുണാന്ത്യം

ല്‍ഹി: പൊലീസ് കസ്റ്റഡിയില്‍ നിന്നും രക്ഷപ്പെട്ട് ഓടിയ യുവാവ് വാഹനമിടിച്ച്‌ മരിച്ചു. സ്ത്രീയെ ഉപദ്രവിച്ച കേസില്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്ത രാഹുല്‍ എന്ന ഓട്ടോ ഡ്രൈവറാണ് സ്റ്റേഷനില്‍ നിന്നും ഇറങ്ങി ഓടുന്നതിനിടെ ദാരുണാന്ത്യം സംഭവിച്ചത്.

ഡല്‍ഹി സിവില്‍ ലൈന്‍ പൊലീസ് സ്റ്റേഷന് സമീപത്തായിരുന്നു അപകടം നടന്നത്. 40കാരിയായ ഓട്ടോ ഡ്രൈവറായ സ്ത്രീയാണ് യുവാവിനെതിരെ പരാതി നല്‍കിയത്. മെട്രോ സ്റ്റേഷന് സമീപത്ത് വച്ച്‌ ഇയാള്‍ അപമര്യാദയായി പെരുമാറിയെന്നാണ് പരാതിയില്‍ പറഞ്ഞിരുന്നത്. രാഹുലിനെ സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തി ചോദ്യം ചെയ്യുന്നതിന് ഇടയിലാണ് ഇയാള്‍ ഇറങ്ങിയോടിയത്.

സ്റ്റേഷന് പുറത്തുള്ള റോഡിലേക്ക് ഓടി കയറുന്നതിനിടെ ഇയാളെ മറ്റൊരു വാഹനം ഇടിച്ചുതെറിപ്പിക്കുകയായിരുന്നു ചെയ്തത്. ഇടിച്ച വാഹനം നിര്‍ത്താതെ പോയി. ഈ വാഹനത്തെ കണ്ടെത്താനുള്ള അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular