Thursday, May 9, 2024
HomeIndiaആടിനെ മേക്കാന്‍ പോയ എട്ട് വയസുകാരിയെ ബലാത്സംഗം ചെയ്‌ത കേസില്‍ പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടി പിടിയില്‍

ആടിനെ മേക്കാന്‍ പോയ എട്ട് വയസുകാരിയെ ബലാത്സംഗം ചെയ്‌ത കേസില്‍ പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടി പിടിയില്‍

കോര്‍ബ: ഛത്തീസ്‌ഗഡിലെ കോര്‍ബ ജില്ലയില്‍ എട്ട് വയസുകാരിയെ ബലാത്സംഗം ചെയ്‌ത കേസില്‍ പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടി പിടിയില്‍.
കോര്‍ബ ജില്ലയിലെ ബാംഗോ പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. വനത്തില്‍ ആടിനെ മേക്കാന്‍ പോയ പെണ്‍കുട്ടിയെയാണ് പ്രതി പീഡനത്തിന് ഇരയാക്കിയത്. പേടിച്ചരണ്ട പെണ്‍കുട്ടി അവിടെ നിന്ന് രക്ഷപ്പെട്ട് വീട്ടിലേക്കെത്തിയെങ്കിലും പീഡന വിവരം മാതാപിതാക്കളോട് പറഞ്ഞിരുന്നില്ല. എന്നാല്‍ ശരീരത്തില്‍ പരിക്കുകള്‍ ശ്രദ്ധയില്‍ പെട്ടതിനെത്തുടര്‍ന്ന് മാതാപിതാക്കള്‍ നടത്തിയ ചോദ്യം ചെയ്യലില്‍ കുട്ടി പീഡന വിവരം പറയുകയായിരുന്നു.തുടര്‍ന്ന് മാതാപിതാക്കള്‍ പെണ്‍കുട്ടിയെ പ്രാദേശിക കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്‍ററിലേക്കും അവിടെ നിന്ന് കോര്‍ബയിലെ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കും കൊണ്ടുപോയി. പിന്നാലെ പൊലീസിന് പരാതി നല്‍കുകയായിരുന്നു. അതേസമയം പ്രതിയായ ആണ്‍കുട്ടിക്കെതിരെ പോക്‌സോ നിയമപ്രകാരം കേസെടുത്തതായി പൊലീസ് അറിയിച്ചു.
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular