Monday, May 6, 2024
HomeIndiaബി.ജെ.പി എം.എല്‍.എയെ അയോഗ്യനാക്കിയ ഖതുവാലി മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പ് ഡിസംബര്‍ അഞ്ചിന്

ബി.ജെ.പി എം.എല്‍.എയെ അയോഗ്യനാക്കിയ ഖതുവാലി മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പ് ഡിസംബര്‍ അഞ്ചിന്

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ ഖതുവാലി നിയമസഭ ഉപതെരഞ്ഞെടുപ്പിന്‍റെ തീയതി കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന്‍ പ്രഖ്യാപിച്ചു.

ഡിസംബര്‍ അഞ്ചിനാണ് വോട്ടെടുപ്പ് നടക്കുക. ഡിസംബര്‍ എട്ടിനാണ് ഫലപ്രഖ്യപനം. നവംബര്‍ 10ന് തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കും. നാമനിര്‍ദേശപത്രിക സമര്‍പ്പിക്കേണ്ട അവസാനം തീയതി ഈ മാസം 17. സൂക്ഷപരിശോധന 18ന് നടക്കും. പത്രിക പിന്‍വലിക്കാനുള്ള തീയതി നവംബര്‍ 21 ആണ്.

ബി.ജെ.പി സിറ്റിങ് എം.എല്‍.എ വിക്രം സിങ് സയ്നിയെ തെരഞ്ഞെടുപ്പ് കമീഷന്‍ അയോഗ്യനാക്കിയതിനെ തുടര്‍ന്നാണ് ഖതുവാലി മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്. 2017 നിയമസഭ തെരഞ്ഞെടുപ്പില്‍ വിക്രം സിങ് ഖതുവാലി മണ്ഡലത്തില്‍ നിന്ന് വിജയിച്ചിരുന്നു.

2013ലെ മുസാഫര്‍ നഗര്‍ കലാപക്കേസില്‍ 2022 ഒക്ടോബര്‍ 11നാണ് ബി.ജെ.പി എം.എല്‍.എ വിക്രം സയ്നി അടക്കം 12 പേര്‍ക്ക് രണ്ടു വര്‍ഷം തടവും 10,000 രൂപ വീതം പിഴയും ശിക്ഷ പ്രത്യേക കോടതി വിധിച്ചത്.

2013ലായിരുന്നു കേസിനാസ്പദമായ കലാപം നടന്നത്. കവാല്‍ ഗ്രാമത്തില്‍ ജാട്ട് വിഭാഗത്തില്‍പ്പെട്ട് രണ്ടു യുവാക്കളുടെ സംസ്കാരം കഴിഞ്ഞ് മടങ്ങുകയായിരുന്ന സംഘം അക്രമം അഴിച്ചുവിട്ട കേസില്‍ സൈനി അടക്കം 27 പേരാണ് വിചാരണ നേരിട്ടത്.

ഗൗരവ്, സച്ചിന്‍ എന്നീ രണ്ടു യുവാക്കളായിരുന്നു കൊല്ലപ്പെട്ടത്. തുടര്‍ന്ന് 2013 ആഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളിലായി മുസാഫര്‍ നഗറിലും പരിസര പ്രദേശങ്ങളിലും നടന്ന കലാപത്തില്‍ 60 പേര്‍ മരിക്കുകയും 40,000ത്തേളം പേര്‍ ഭവനരഹിതരാവുകയും ചെയ്തിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular