Monday, May 6, 2024
HomeUSAയുഎസ് കോൺഗ്രസ് തിരഞ്ഞെടുപ്പ് നാളെ: ഇപ്പോഴും പ്രവചനാതീതം

യുഎസ് കോൺഗ്രസ് തിരഞ്ഞെടുപ്പ് നാളെ: ഇപ്പോഴും പ്രവചനാതീതം

റിപ്പബ്ലിക്ക പാർട്ടി യുഎസ് ഹൌസ് നേടാനുള്ള സാധ്യത ഉയർന്നു തന്നെ നിൽക്കുന്നുവെന്നു അവസാനഘട്ട വിലയിരുത്തലുകൾക്കു ശേഷം ‘പൊളിറ്റിക്കോ’ പറയുന്നു. സെനറ്റ് രണ്ടു വഴിക്കും പോകാം എന്ന നിലയാണ്.

ഹൗസിൽ 15 സീറ്റ് കൂടി നേടി ജി ഓ പി ഭൂരിപക്ഷം ഉറപ്പാക്കും. എന്നാൽ സെനറ്റിലെ പല സീറ്റുകളിലും ഡെമോക്രാറ്റ്സിനു അട്ടിമറി വിജയം സാധ്യമാണ്. 50 സീറ്റുകൾ വീതം ഇരു പാർട്ടികൾക്കുമുള്ള ഉപരിസഭയിൽ ജി ഓ പി 51 നേടിയാൽ കോൺഗ്രസ് മൊത്തം അവരുടെ പിടിയിലാകും. ഏറെ ആരാധകരൊന്നും ഇല്ലാത്ത പ്രസിഡന്റ് ജോ ബൈഡനു പിന്നെ നിരവധി വെല്ലുവിളികൾ ഉയർത്താൻ റിപ്പബ്ലിക്കൻ പാർട്ടി നീങ്ങും.

നിയമനിർമാണം തടസപ്പെടുന്നതിനു പുറമെ, മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെതിരെ കോൺഗ്രസ് നടത്തുന്ന അന്വേഷണങ്ങളും നിലയ്ക്കും. ബൈഡന്റെ പുത്രൻ ഹണ്ടറിനു എതിരായ അഴിമതി ആരോപണങ്ങൾ അന്വേഷിക്കാനുള്ള നീക്കവും ഉണ്ടാവാം.

വളരെ കടുത്ത മത്സരം നടക്കുന്ന സെനറ്റ് സീറ്റുകൾ നാലെണ്ണമാണ് ‘പൊളിറ്റിക്കോ’ കാണുന്നത്. അതിൽ രണ്ടെണ്ണം വീതം ഓരോ കക്ഷിക്കുമുണ്ട്. അതങ്ങനെ നില നിന്നാൽ റിപ്പബ്ലിക്കൻ പാർട്ടിക്ക് 51-49 ഭൂരിപക്ഷം കിട്ടും.

എന്നാൽ നെവാഡയും വിസ്കോൺസിനും ഇപ്പോഴും പ്രവചിക്കാൻ വയ്യാത്ത വിധം കടുത്താണ് നില്കുന്നത്. നെവാഡയിൽ സ്വതന്ത്ര സർവേകൾ ഡെമോക്രാറ്റിക് സെനറ്റർ കാതറൈൻ കോർട്ടസ് മാസ്റ്റോയ്ക്കു വിജയം നൽകുന്നു. എന്നാൽ റിപ്പബ്ലിക്കൻ സർവേയിൽ അവരുടെ സ്ഥാനാർഥി ആഡം ലക്സൽട്ടിനാണ് സാധ്യത.

വിസ്കോൺസിനിൽ ജി ഓ പി സെനറ്റർക്കു സീറ്റ് കൈവിട്ടു പോകാൻ സാധ്യത കാണുന്നു. റോൺ ജോൺസണെ ഡെമോക്രാറ്റ് മണ്ടേല ബാൺസ് തോൽപ്പിച്ചാൽ ജി ഓ പിക്ക് പ്രതീക്ഷിക്കുന്ന ഒരു സീറ്റ് കുറയും.

ന്യു ഹാംപ്‌ഷെയറിൽ സെനറ്റർ മാഗി ഹസൻ നേരിയ ലീഡ് നേടിയിട്ടുണ്ട്. നെവാഡയും വിസ്കോൺസിനും ന്യു ഹാംപ്‌ഷെയയറും ഡെമോക്രാറ്റ്സ് തോറ്റാൽ സെനറ്റിൽ 50-50 തുടരാൻ അവർക്കു മറ്റു മൂന്ന് സീറ്റ് വേണ്ടിവരും.

ട്രംപിനെ തഴയുന്നു 

റിപ്പബ്ലിക്കൻ പാർട്ടിയിൽ എൻ ബി സി പുതുതായി നടത്തിയ പോളിങ്ങിൽ ഡൊണാൾഡ് ട്രംപിന്റെ പാർട്ടിയിലെ പിന്തുണ ഇടിഞ്ഞതായി കണ്ടെത്തി. പാർട്ടിയെ പിന്തുണയ്ക്കാൻ 62% തയ്യാറായപ്പോൾ ട്രംപ് ആണ് കൂടുതൽ പ്രധാനം എന്നു പറയുന്നവർ 30% മാത്രം. രണ്ടും നല്ലതു എന്ന് പറയാൻ 4% മാത്രം.

2021 ഓഗസ്റ്റിൽ പാർട്ടിക്കു വേണ്ടി ട്രംപിനെ തഴയാൻ തയാറുള്ള 50% മാത്രമേ ഉണ്ടായിരുന്നുള്ളൂ. എന്നാൽ ഇപ്പോൾ 62% എത്തി. 40% പേർ അന്നു ട്രംപിന്റെ കൂടെ ആയിരുന്നു. ഇപ്പോൾ 30% മാത്രം.

നവംബർ 14 നു പ്രസിഡന്റ് സ്ഥാനത്തേക്കുള്ള മത്സരം പ്രഖ്യാപിക്കാൻ തയാറെടുക്കുന്ന ട്രംപിന് ഫ്‌ളോറിഡ ഗവർണർ ഡിസന്റിസിനെ പോലുള്ള എതിരാളികൾ പാർട്ടിയിലുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular