Wednesday, May 8, 2024
HomeIndiaതനിക്കിഷ്ടമല്ലാത്തയാളെ പ്രണയിച്ചതിന് മകളെ കൊലപ്പെടുത്തി; കാരണം പറഞ്ഞ് സെല്‍ഫി വിഡിയോയെടുത്ത് പിതാവ്

തനിക്കിഷ്ടമല്ലാത്തയാളെ പ്രണയിച്ചതിന് മകളെ കൊലപ്പെടുത്തി; കാരണം പറഞ്ഞ് സെല്‍ഫി വിഡിയോയെടുത്ത് പിതാവ്

വിശാഖപട്ടണം: തനിക്കിഷ്ടമല്ലാത്തയാളെ പ്രണയിച്ചതിന് മകളെ കൊല ചെയ്ത് ‌പിതാവ്. മകളെ കൊന്നതിന് കാരണം പറഞ്ഞ് സെല്‍ഫി വീഡിയോ ചിത്രീകരിച്ച ശേഷം പ്രതി പൊലീസില്‍ കീഴടങ്ങി. വിശാഖപട്ടണത്താണ് കേസിനാസ്പദമായ സംഭവം നടന്നത്.
അരവിന്ദ് എന്ന പയ്യനുമായി പ്രണയത്തിലായതിനാണ് പത്താം ക്ലാസുകാരി ലിഖിതയെ പിതാവ് വരപ്രസാദ് കൊലപ്പെടുത്തിയത്. അരവിന്ദിനോടൊപ്പം പലതവണ മകള്‍ പുറത്ത് പോകുന്നത് ശ്രദ്ധയില്‍പെട്ട വരപ്രസാദ് ഇത് വിലക്കിയിരുന്നു. പൊലീസിലും പരാതി നല്‍കിയിരുന്നു.
കൗണ്‍സിലിങ്ങും മറ്റും നല്‍കിയെങ്കിലും ലിഖിത ബന്ധം തുടര്‍ന്നു. എന്റെ മകള്‍ നല്ല വിദ്യാഭ്യാസം നേടണം. അവളുടെ ഇഷ്ടത്തിന് ഞാന്‍ അവളെ ബോക്സിംഗ് പഠിപ്പിച്ചു. അരവിന്ദുമായി ബന്ധം തുടരരുതെന്ന് ഞാന്‍ പല തവണ ആവശ്യപ്പെട്ടങ്കിലും അവള്‍ കൂട്ടാക്കിയില്ല. അതുകൊണ്ട് എന്‍റെ അമ്മ മരിച്ച അതേ ദിവസം ഞാന്‍ അവളെ കൊല ചെയ്തു എന്നാണ് പ്രതി സെല്‍ഫി വീഡിയോയിലൂടെ പിതാവ് പറയുന്നത്. മകളുടെ മരണം ഉറപ്പാക്കിയാണ് പ്രതി പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു.
സെല്‍ഫി വീഡിയോയും പൊലീസിനെ കാണിച്ചുകൊടുത്തതോടെ വരപ്രസാദിനേയും കൊണ്ട് വീട്ടിലെത്തിയ പൊലീസ് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തി. തുടര്‍ന്ന് പൊലീസ് മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. മൂത്തമകളും തന്‍റെ എതിര്‍പ്പ് മറികടന്ന് പ്രണയിച്ച്‌ വീട്ടില്‍ നിന്ന് ഇറങ്ങിപ്പോയതാണ് പിതാവിനെ പ്രകോപിപ്പിച്ചത്.
രണ്ടാമത്തെ മകളും കൈവിട്ടുപോകുമെന്ന് ഉറപ്പായതോടെയാണ് താന്‍ മകളെ കൊല്ലാന്‍ തീരുനിച്ചതെന്നുമാണ് പ്രതി പൊലീസിന് നല്‍കിയ മൊഴി. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular