Monday, May 6, 2024
HomeIndiaഹുബ്ബള്ളി ഈദ്ഗാഹ് മൈതാനിയില്‍ ടിപ്പു ജയന്തിക്ക് അനുമതി തേടി എ.ഐ.എം.ഐ.എം; കനകദാസ ജയന്തി നടത്തണമെന്ന് ശ്രീരാമസേന

ഹുബ്ബള്ളി ഈദ്ഗാഹ് മൈതാനിയില്‍ ടിപ്പു ജയന്തിക്ക് അനുമതി തേടി എ.ഐ.എം.ഐ.എം; കനകദാസ ജയന്തി നടത്തണമെന്ന് ശ്രീരാമസേന

ഹുബ്ബള്ളി: കര്‍ണാടക ഹുബ്ബള്ളിയിലെ ഈദ്ഗാഹ് മൈതാനിയില്‍ ടിപ്പു ജയന്തി ആഘോഷിക്കാന്‍ അനുമതി തേടി ആള്‍ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്ലിമീനും (എ.ഐ.എം.ഐ.എം) ദലിത് സംഘടനകളും മുനിസിപ്പല്‍ കോര്‍പ്പറേഷനെ സമീപിച്ചു.

ഈദ്ഗാഹ് മൈതാനിയില്‍ ടിപ്പു ജയന്തി ആഘോഷിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ചില ദലിത് സംഘടനകളും എ.ഐ.എം.ഐ.എമ്മും കോര്‍പ്പറേഷന്‍ കമ്മീഷണര്‍ക്ക് നിവേദനം നല്‍കുകയായിരുന്നു. തൊട്ടുപിന്നാലെ ശ്രീരാമസേനയും അവിടെ കനകദാസ ജയന്തി ആഘോഷിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നിവേദനം സമര്‍പ്പിക്കുകയും ചെയ്തു. ഈദ്ഗാഹ് മൈതാനിയില്‍ മതപരമായ പരിപാടികള്‍ നടത്താമെന്നും എന്നാല്‍ മറ്റ് പരിപാടികള്‍ അനുവദിക്കില്ലെന്നും മേയര്‍ വീരേഷ് അഞ്ചട്ഗെരി എ.എന്‍.ഐയോട് പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular