Sunday, May 5, 2024
HomeUSAഒട്ടേറെ ഇന്ത്യാക്കാർ വിജയിച്ചു; സമൂഹത്തിന്റെ കരുത്തു വർധിക്കുന്നുവന്നു ഇമ്പാക്ട്

ഒട്ടേറെ ഇന്ത്യാക്കാർ വിജയിച്ചു; സമൂഹത്തിന്റെ കരുത്തു വർധിക്കുന്നുവന്നു ഇമ്പാക്ട്

യുഎസ് ഇടക്കാല തിരഞ്ഞെടുപ്പിൽ ഇന്ത്യൻ അമേരിക്കൻ ഇമ്പാക്ട് പിന്തുണച്ച പല സ്‌ഥാനാർത്ഥികളും വിജയം കൈവരിച്ചതിൽ എക്സിക്യൂട്ടീവ് ഡയറക്ടർ നീൽ മഖീജ ആഹ്‌ളാദം അറിയിച്ചു.

ഇന്ത്യൻ അമേരിക്കൻ-സൗത്ത് ഏഷ്യൻ അമേരിക്കൻ വോട്ടർമാർ യുഎസിലെ ഏറ്റവും വേഗത്തിൽ വളരുന്ന ഒരു വിഭാഗമാണെന്നു അദ്ദേഹം ചൂണ്ടിക്കാട്ടി. “നമ്മൾ കരുതിയിരുന്നതു പോലെ, നമ്മുടെ കരുത്തു വർധിക്കയാണ്,” അദ്ദേഹം പറഞ്ഞു.

ഇനിയും വരാനുള്ള ഫലങ്ങളിൽ അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. അയോവ സ്റ്റേറ്റ് ഹൗസിലേക്ക് സുരേഷ് റെഡ്‌ഡി, മിഷിഗൺ സ്റ്റേറ്റ് സെനറ്റിലേക്കു പദ്‌മ കുപ്പ, ന്യു യോർക്ക് സ്റ്റേറ്റ് സെനറ്റിലേക്കു ജെറെമി കൂണി, പെൻസിൽവേനിയ സ്റ്റേറ്റ് ഹൗസിലേക്ക് അന്ന തോമസ്, ഫോർട്ട് ബെൻഡ് കൗണ്ടി ജഡ്‌ജ്‌ സഥാനത്തേക്കു ജൂലി മാത്യു, സുരേന്ദ്രൻ പാട്ടേൽ എന്നിവർ, ടെക്സസ് സിറ്റി കൗൺസിലിൽ റൺ-ഓഫിലേക്കു പോകുന്ന സൊഹൈബ്‌ ഖദ്രി എന്നിവർക്ക്  നീൽ മഖീജ  ആശംസകൾ നേർന്നു.

ഫലം വരാൻ ഇനിയും വൈകുന്ന താഴെ പറയുന്നവർക്കും ആശംസകൾ അറിയിച്ചു:

അരിസോണ സ്റ്റേറ്റ് സെനറ്റിലേക്കു പ്രിയ സുന്ദരേശൻ, ഓക്‌ലാൻഡ് സിറ്റി കൗൺസിലിലേക്ക് ജനനി രാമചന്ദ്രൻ, സോൾട്ട് ലേക്ക് ഡിസ്‌ട്രിക്‌ട്  അറ്റോണി സ്ഥാനത്തേക്കു സിം ഗിൽ, വാഷിംഗ്‌ടൺ സ്റ്റേറ്റ് സെനറ്റിലേക്കു മങ്ക ധിൻഗ്ര.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular