Sunday, May 5, 2024
HomeUSAഇല്ലിനോയിയിൽ റിപ്പബ്ലിക്കൻ സീറ്റ് പിടിച്ചെടുത്ത് ഇന്ത്യൻ അമേരിക്കൻ മുസ്ലിം യുവതി

ഇല്ലിനോയിയിൽ റിപ്പബ്ലിക്കൻ സീറ്റ് പിടിച്ചെടുത്ത് ഇന്ത്യൻ അമേരിക്കൻ മുസ്ലിം യുവതി

ഇല്ലിനോയി ജനറൽ അസംബ്ലിയിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗമാകുന്നു നബീല സായിദ്. റിപ്പബ്ലിക്കൻ സീറ്റിൽ അട്ടിമറി വിജയമാണ് 23 വയസ് മാത്രം പ്രായമുള്ള മുസ്‌ലിം സ്ഥാനാർഥി നേടിയത്.

“എന്റെ പേര് നബീല സായിദ്. ഞാൻ 23 വയസുള്ള ഇന്ത്യൻ അമേരിക്കൻ മുസ്‌ലിമാണ്. ഞങ്ങൾ നഗരപ്രാന്തത്തിലെ ഒരു റിപ്പബ്ലിക്കൻ സീറ്റ് പിടിച്ചെടുത്തു,” സായിദ് ട്വീറ്റ് ചെയ്തു. സംസ്ഥാന നിയമസഭയുടെ 51 ആം ഡിസ്ട്രിക്ടിലാണ് അവർ ജയിച്ചത്.

സഭയിൽ അംഗമായിരുന്ന റിപ്പബ്ലിക്കൻ ക്രിസ് ബോസിനെ തോൽപിച്ച സായിദ് ആദ്യത്തെ ദക്ഷിണേഷ്യൻ അംഗവുമാകുന്നു. ഇലിനോയിലെ പലാറ്റിനിൽ ജനിച്ചു വളർന്ന സായിദ് അവിടെ സാമൂഹ്യ പ്രവർത്തനങ്ങളിലൂടെയാണ് ജനശ്രദ്ധ നേടിയത്. വോട്ടവകാശം, ഗർഭഛിദ്ര അവകാശം, വിദ്യാഭ്യാസം, നികുതി ഇതൊക്കെ ആയിരുന്നു അവരുടെ പ്രചാരണ വിഷയങ്ങൾ.

യൂണിവേഴ്സിറ്റി ഓഫ് കലിഫോണിയയിൽ നിന്ന് പൊളിറ്റിക്കൽ സയൻസ്-ബിസിനസ് ബിരുദം നേടിയിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular