Tuesday, May 21, 2024
HomeUSAപിറവം നേറ്റീവ് അസോസിയേഷന്റെ സിൽവർ ജൂബിലി സംഗമം വർണാഭമായി

പിറവം നേറ്റീവ് അസോസിയേഷന്റെ സിൽവർ ജൂബിലി സംഗമം വർണാഭമായി

ന്യൂയോര്‍ക്: പിറവം നേറ്റീവ് അസോസിയേഷന്റെ വാര്‍ഷിക സംഗമം എൽമോന്റിലുള്ള കേരള സെന്റർ  ഓഡിറ്റോറിയത്തിൽ  സെപ്റ:25 നു ശനിയാഴ്ച വർണോജ്വലമായി നടന്നു.
ലിൻഡ കോയിത്തറയുടെ  പ്രാർത്ഥനാഗാനത്തോടെ ആരംഭിച്ച പരിപാടികൾ , പ്രെസിഡെന്റ് ഷൈലപോൾ , സെക്രട്ടറി ഉഷ ഷാജി , പിറവം സംഗമം രക്ഷാധികാരി റെവ . എപ്പിസ്കോപ്പ  ഫാ .ചെറിയാൻ നീലാങ്കൽ എന്നിവർ  തിരികൊളുത്തി പരിപാടികൾക്ക് തുടക്കം കുറിച്ചു .
.25 വര്ഷം പൂർത്തിയാകുന്ന വടക്കേ  അമേരിക്കയിലെ പിറവം നിവാസികളുടെ  സംഗമം   സ്നേഹത്തിന്റെയം ഒത്തുരുമയുടെയും കൂടി ചേരൽ ആകുന്നതിൽ സന്തോഷമുണ്ട്  മാത്രമല്ല ഇത്തവണ പുതു തലമുറയുടെ കൂടുതൽ പങ്കാളിത്തം  പിറവം സംഗമത്തിന് പ്രചോതനം  നൽകുന്നതായും, ഇക്കൂറി പിറവത്തു നിരാലംബരായ ഒരു കുടുംബത്തിന് വീട് വച്ചുകൊടുക്കാൻ തീരുമാനിച്ച തിന്റെ  ഫണ്ട് റെയിസിങ്‌  ഈ പിറവം സംഗമത്തോടെ പൂർത്തിയാകാൻ കഴിഞ്ഞതിൽ ഷൈല പോൾ എല്ലാവരോടും നന്ദി പറഞ്ഞു.

…അമേരിക്കയിൽ ജീവിക്കുന്ന പിറവത്തുള്ള  നിവാസികൾ  ഇപ്പോഴും നാടിനോട് സ്നേഹവും മഹിമയും പുലർത്തുന്നവരാണെന്നു പിറവം അസോസിയേഷന്റെ രക്ഷാധികാരി  വെ:റവ : ഫാ .ചെറിയാൻ നീലാങ്കൽ  കോർ എപ്പിസ്കോപ്പ പറയുകയുണ്ടായി…

പിറവത്തു എന്തുണ്ട് പരിപാടിയിൽ പങ്കെടുത്തു മനോഹർ തോമസ് നാടിൻറെ സാംസ്‌കാരിക പൈതൃക മഹിമയെക്കുറിച്ചും , സാഹിത്യ കലാരംഗത്തു അകാലത്തിൽ നാടിനു നഷ്ടപെട്ട ദേവൻ കക്കാട് , പിറവം മേരി ഉൾപ്പെടെ പ്രശസ്തരായ നാടക സിനിമ അഭിനേതാക്കളെ ഓർമിപ്പിച്ചു ..നമ്മുടെ നാട്ടിലെ ദേവാലയ ങ്ങൾ അനുഗ്രഹ കലവറകളെന്നും   ഓർമിപ്പിച്ചു .

പരിപാടികൾക്കിടയിൽ പിറവം നിവാസിയായ മൂവി സ്റ്റാർ ലാലു അലക്‌സ് , മുനിസിപ്പൽ ചെയർ പേഴ്സൺ ഏലിയാമ്മ ഫിലിപ്പ് , മുൻ മുനിസിപ്പൽ ചെയർമാൻ സാബു കെ ജേക്കബ് , കെ.പി സലിം എന്നിവരുടെ വിഡിയോ സന്ദേശ ആശംസകൾ സംഗമത്തിന് മാറ്റുകൂട്ടി .

25 വര്ഷം പൂർത്തിയാക്കിയ സംഗമത്തിൽ മുമ്പുള്ള പ്രെസിഡൻറ്മാരെ ഓരോരുത്തയായി പൊന്നാടയണിച്ചു ഷൈല പോൾ ആദരിച്ചു ..
കൂടാതെ വീട് നിർമാണവുമായി ബന്ധപെട്ടു കൂടുതൽ സാമ്പത്തിക സഹായം നൽകിയ മെഗാ സ്പോൺസർ പോൾ തോമസ്  ,മറ്റു സ്പോൺസർമാരേയും പ്രത്യേകം അഭിനന്ദിച്ചു.

ഐക്യ രാഷ്ട്ര സഭയിൽ കുട്ടികളുടെ അവകാശങ്ങൾക്കു വേണ്ടി സംസാരിച്ച എയ്മിലിൻ റോസ് തോമസിനെ പിറവം നേറ്റീവ് അസ്സോസിയേഷന്റെ  ആദരവ് നല്കി  .

അമേരിക്കയിൽ പുതിയതായി  രൂപം കൊണ്ട മലയാളീ പോലീസ് അസോസിയേഷൻ പ്രെസിഡെന്റ് തമ്പാൻ ജോയ്   പിറവം നേറ്റീവ് അസോസിയേഷന്റെ വീട് നിർമാണ പദ്ധതിക്കു അഭിനന്ദനം   അറിയിച്ചു.

സിൽവർ ജൂബിലി സംഗമത്തിൽ  കലാപരികൾ സംഗമത്തെ കൂടുതൽ വർണാഭമാക്കി  , തിരുവാതിരയും , ഡാൻസുകളും മികവ് പുലർത്തി ,തിരുവാതിര കോറിയോഗ്രാഫ് ചെയ്തത് ജിഫി തടത്തിൽ ,പ്രീണ , സാറ കാടാപുറം  ,ഡോ:ഷാരൺ പോൾ,വീണ മാർട്ടിൻ ,ജെസ്‌ലിൻ ടോസിൻ, ,ജെയിൻ  അല്ലൻ, അനയാ  ജോയ്  , അനു റോണി ,നിനി ഡോണി ,എലിസ തടത്തിൽ   എന്നിവരുടെ ഡാൻസുകളും ദാസ് കണ്ണംകുഴിയിൽ  , അല്ലി പൗലോസ് , അനൂപ് ഷെനി എന്നിവരുടെ   ഗാനാലാപനം സംഗമം   കൂടുതൽ ആഘോഷമാക്കി.  ഷൈല പോൾ  (പ്രെസിഡെന്റ്)   ,ഉഷാ ഷാജി(സെക്രട്ടറി)  ഭാരവാഹികളായി തുടരും .പരിപാടികളുടെ എം. സി. ജിഫി ജിമ്മി തടത്തിൽ വൈഭവത്തോടെ സംഗമ പരിപാടികളെ നിയന്ത്രിച്ചു.
സ്‌നേഹവിരുന്നോടെ സംഗമം സമാപിച്ചു

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular