Saturday, April 27, 2024
HomeKeralaവിമാനയാത്രയില്‍ മാസ്‌ക് നിര്‍ബന്ധമല്ലെന്ന് വ്യോമയാന മന്ത്രാലയം

വിമാനയാത്രയില്‍ മാസ്‌ക് നിര്‍ബന്ധമല്ലെന്ന് വ്യോമയാന മന്ത്രാലയം

ന്യൂഡല്‍ഹി: വിമാനയാത്രയില്‍ മാസ്‌ക് നിര്‍ബന്ധമെന്ന നിബന്ധന ഒഴിവാക്കി വ്യോമയാന മന്ത്രാലയം. കോവിഡ് കേസുകള്‍ കുറയുന്നിനിടയിലും യാത്രക്കാര്‍ മാസ്‌ക് വയ്ക്കുന്നത് അഭികാമ്യമാണെന്നും എന്നാല്‍ മാസ്‌ക് ഇല്ലെങ്കിലും നടപടി വേണ്ടെന്നും മന്ത്രാലയം അറിയിച്ചു. ഇതുവരെ വിമാനയാത്രയില്‍ മാസ്‌ക് വയ്ക്കുകയോ മുഖം മറയ്ക്കുകയോ ചെയ്യണമെന്ന് നിര്‍ബന്ധമായിരുന്നു.

വിമാനക്കമ്പനികള്‍ക്കാണ് ഇതുസംബന്ധിച്ച അറിയിപ്പു നല്‍കിയിരിക്കുന്നത്. നിലവില്‍ ആകെ ജനസംഖ്യയുടെ 0.02% ആളുകളെ മാത്രമാണ് കോവിഡ് ബാധിച്ചിരിക്കുന്നത്. രോഗം ഭേദമാകുന്നവരുടെ നിരക്ക് 98.79 ശതമാനവുമാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തിറക്കിയ കുറിപ്പില്‍ പറയുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular