Tuesday, May 7, 2024
HomeIndiaമതപരിവര്‍ത്തനത്തിന് സഹായം നല്‍കുന്നു ; ആമസോണിനെതിരെ ആര്‍എസ്എസ്

മതപരിവര്‍ത്തനത്തിന് സഹായം നല്‍കുന്നു ; ആമസോണിനെതിരെ ആര്‍എസ്എസ്

മത പരിവര്‍ത്തിനായി ആമസോണ്‍ ധനസഹായം നല്‍കി യെന്ന് ആര്‍എസ്എസിന്റെ മുഖ പത്രമായ ‘ഓര്‍ഗനൈസര്‍ ആരോപിച്ചു. ഇ-കൊമേഴ്സ് ഭീമനായ ആമസോണ്‍ അമേരിക്കന്‍ ബാപ്റ്റിസ്റ്റ് ചര്‍ച്ച് (എബിഎം) നടത്തുന്ന ക്രിസ്ത്യന്‍ മതപരിവര്‍ത്തന സംഘത്തിന് ധനസഹായം നല്‍കുന്നു എന്നാണ് ആരോപണം. വടക്കുകിഴക്കന്‍ ഇന്ത്യയില്‍ 25,000 പേരെ ക്രിസ്ത്യാനികളാക്കി മാറ്റിയതായി എഐഎം (ആള്‍ ഇന്ത്യന്‍ മിഷന്‍) വെബ്സൈറ്റില്‍ പറഞ്ഞതായി അവകാശപ്പെടുന്നു.

ഇന്ത്യയുടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രിസ്ത്യന്‍ പരിവര്‍ത്തന സംഘത്തിന് ആമസോണ്‍ ധനസഹായം നല്‍കിയെന്നും കള്ളപ്പണം വെളുപ്പിക്കുന്നതില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്നും മാ?ഗസിനില്‍ പറയുന്നു. ഇന്ത്യയിലെ മിഷനറി പ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ട് നല്‍കുക വഴി ബഹുരാഷ്ട്ര കമ്പനികളും എബിഎമ്മും കള്ളപ്പണം വെളുപ്പിക്കല്‍ ആണ് നടത്തുന്നത് എന്ന് ആര്‍എസ്എസ് മുഖപത്രമായ ഓര്‍ഗനൈസര്‍ ആരോപിക്കുന്നു.

ആമസോണ്‍ വഴി എബിഎമ്മിന്റെ മുന്‍നിര സംഘടനയായ ഓള്‍ ഇന്ത്യ മിഷന് തുടര്‍ച്ചയായി ധനസഹായം നല്‍കുന്നുണ്ടെന്ന് അരുണാചല്‍ പ്രദേശിലെ സോഷ്യല്‍ ജസ്റ്റിസ് ഫോറം ആരോപിച്ചതായി ആര്‍എസ്എസ് അനുബന്ധ മാഗസിനില്‍ ‘അമേസിങ് ക്രോസ് കണക്ഷന്‍’ എന്ന തലക്കെട്ടിലുള്ള കവര്‍ സ്റ്റോറിയില്‍ പറഞ്ഞിരുന്നു.

അനുകൂല സര്‍ക്കാര്‍ നയങ്ങള്‍ക്കായി കമ്പനി കോടിക്കണക്കിന് രൂപ കൈക്കൂലി നല്‍കിയെന്ന് ആര്‍എസ്എസ് ബന്ധമുള്ള ഹിന്ദി വാരികയായ ‘പാഞ്ചജന്യ’ കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ആരോപിച്ചിരുന്നു. ഇന്ത്യന്‍ വിപണിയില്‍ ആമസോണ്‍ തങ്ങളുടെ കുത്തക സ്ഥാപിക്കാന്‍ ആഗ്രഹിക്കുന്നു എന്ന് ‘പാഞ്ചജന്യ’ അവകാശപ്പെടുന്നുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular