Tuesday, May 7, 2024
HomeIndiaഡ്രൈവറുടെ അശ്ലീല സംസാരം, അപമാനിക്കാനും ശ്രമം; ഓടിക്കൊണ്ടിരുന്ന ഓട്ടോയില്‍ നിന്നും ചാടി 18കാരി, ഗുരുതര പരിക്ക്

ഡ്രൈവറുടെ അശ്ലീല സംസാരം, അപമാനിക്കാനും ശ്രമം; ഓടിക്കൊണ്ടിരുന്ന ഓട്ടോയില്‍ നിന്നും ചാടി 18കാരി, ഗുരുതര പരിക്ക്

റംഗാബാദ്: ഡ്രൈവറുടെ അശ്ലീല സംസാരം സഹിക്കവയ്യാതെ ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയില്‍ നിന്ന് റോഡിലേക്ക് ചാടിയ 18-കാരിയായ വിദ്യാര്‍ഥിനി തലക്ക് ഗുരുതര പരിക്കേറ്റ് ആശുപത്രിയില്‍.

മഹാരാഷ്‌ട്രയിലെ ഔറംഗാബാദിനടുത്തുള്ള ക്രാന്തി ചൗക്കിലാണ് സംഭവം. നീറ്റ് പരീക്ഷയുടെ കോച്ചിങ്‌ ക്ലാസ്സ് കഴിഞ്ഞ് പെണ്‍കുട്ടി വീട്ടിലേക്ക് മടങ്ങവേയാണ് സംഭവം. സാധാരണ അച്ഛനോ, സഹോദരനോ ആയിരുന്നു പെണ്‍കുട്ടിയെ കോച്ചിങ് കഴിഞ്ഞ ശേഷം വീട്ടിലേക്ക് കൊണ്ടുപോയിരുന്നത്. എന്നാല്‍, ഇവര്‍ക്ക് വരാന്‍ കഴിയാതിരുന്നതിനെ തുടര്‍ന്നാണ് യുവതി ഓട്ടോയില്‍ കയറിയത്.വിദ്യാര്‍ഥിനിയുടെ മൊഴിയനുസരിച്ച്‌, വാഹനം ഓടിക്കൊണ്ടിരിക്കെ സയ്യിദ് അക്ബര്‍ അശ്ലീലമായി സംസാരം തുടങ്ങി.

തുടര്‍ന്ന്, വാഹനത്തിന്‍റെ വേഗത കൂട്ടിയതോടെ പേടിച്ച യുവതി ഓട്ടോ നിര്‍ത്താന്‍ ആവശ്യപ്പെട്ടെങ്കിലും ഡ്രൈവര്‍ ഇതിന് തയ്യാറായില്ല. ഇതോടെയാണ് പെണ്‍കുട്ടി വാഹനത്തില്‍ നിന്നും പുറത്തേക്ക് ചാടിയതെന്ന് ക്രാന്തി ചൗക്ക് പൊലീസ് ഇന്‍സ്‌പെക്‌ടര്‍ ഗണ്‍പത് ദാരാഡെ പറഞ്ഞു. സംഭവത്തില്‍, മുംബൈ സ്വദേശിയായ ഓട്ടോ ഡ്രൈവര്‍ സയ്യിദ് അക്ബറിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. ഇയാളുടെ വാഹനവും കസ്റ്റഡിയിലെടുത്തു. മൂന്ന് പെണ്‍കുട്ടികളുടെ പിതാവാണ് പ്രതി സയ്യിദ് അക്ബര്‍.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular