Tuesday, May 7, 2024
HomeIndiaപട്ടേല്‍ പ്രക്ഷോഭ നേതാവ് രേഷ്മ പട്ടേല്‍ ആം ആദ്മിയില്‍, 'വന്‍ നേട്ടമെന്ന്', മത്സരിച്ചേക്കും

പട്ടേല്‍ പ്രക്ഷോഭ നേതാവ് രേഷ്മ പട്ടേല്‍ ആം ആദ്മിയില്‍, ‘വന്‍ നേട്ടമെന്ന്’, മത്സരിച്ചേക്കും

ഹമ്മദാബാദ്: നിയമസഭ തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ മുന്‍ പട്ടേല്‍ പ്രക്ഷോഭ നേതാവ് രേഷ്മ പട്ടേലിനെ പാര്‍ട്ടിയിലെത്തിച്ച്‌ ആം ആദ്മി പാര്‍ട്ടി.

നിയമസഭ സീറ്റ് നിഷേധിക്കപ്പെട്ടതിനെ തുടര്‍ന്ന് രേഷ്മ പട്ടേല്‍ കഴിഞ്ഞ ദിവസം രാജിവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് ആം ആദ്മി പ്രവേശം.

സംസ്ഥാനത്തിന്റെ ചുമതലയുള്ള യുവ നേതാവ് രാഘവ് ചദ്ദ രേഷ്മയെ ആം ആദ്മിയിലേക്ക് സ്വാഗതം ചെയ്തു. രേഷ്മയെ പോലൊരു നേതാവിന്റെ വരവ് ഗുജറാത്തില്‍ ആം ആദ്മിക്ക് കരുത്ത് പകരുമെന്ന് ചദ്ദ പ്രതികരിച്ചു. ഒരു സീറ്റിലോ ഒരു ജില്ലയിലോ അല്ല ഇതിന്റെ ഗുണം. മറിച്ച്‌ ഗുജറാത്താകെ ഗുണം ചെയ്യും, രാഘവ് ചദ്ദ പറഞ്ഞു. ആംആദ്മി പാര്‍ട്ടി രാഷ്ട്രീയകാര്യ സമിതി രേഷ്മയെ എവിടെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന കാര്യത്തില്‍ തീരുമാനം കൈക്കൊള്ളുമെന്നും ചദ്ദ പറഞ്ഞു.

സംവരണ പ്രക്ഷോഭത്തിലെ പ്രധാനമുഖങ്ങളില്‍ ഒരാള്‍2015 ലെ പട്ടേല്‍ സംവരണ പ്രക്ഷോഭത്തിലെ പ്രധാനമുഖങ്ങളില്‍ ഒരാളായിരുന്നു രേഷ്മ പട്ടേല്‍. പ്രക്ഷോഭത്തിന് പിന്നാലെ 2017 ല്‍ ബി ജെ പിയില്‍ ചേര്‍ന്ന രേഷ്മ 2019 ല്‍ ബി ജെ പിയില്‍ നിന്നും രാജിവെച്ച്‌ എന്‍ സി പിയില്‍ ചേരുകയായിരുന്നു. എന്‍ സി പി വനിതാ വിഭാഗത്തിന്റെ അധ്യക്ഷയായിരുന്ന അവര്‍ രാജ്കോട്ട് ജില്ലയിലെ ഗോണ്ടല്‍ മണ്ഡലത്തില്‍ നിന്നും മത്സരിക്കാന്‍ താത്പര്യം പ്രകടിപ്പിച്ചിരുന്നു.

 എന്‍ സി പി കോണ്‍ഗസുമായി സഖ്യം

എന്നാല്‍ എന്‍ സി പി കോണ്‍ഗസുമായി സഖ്യം പ്രഖ്യാപിച്ചതോടെ രേഷ്മയുടെ മോഹം പൊലിഞ്ഞു. കോണ്‍ഗ്രസുമായുള്ള സഖ്യത്തില്‍ മൂന്ന് സീറ്റുകളാണ് എന്‍ സി പിക്ക് ലഭിച്ചത്. ആനന്ദ് ജില്ലയിലുള്ള ഉംറേത്ത്, അഹമ്മദാബാദിലെ നരോദ, ദേഹോദ് ജില്ലയിലെ ദേവ്ഗഡ് ഭാരിയ എന്നീ മണ്ഡലങ്ങളിലാണ് എന്‍ സി പി മത്സരിക്കുക.

 സീറ്റ് അനുവദിക്കുകയും ചെയ്തിരുന്നു

അതേസമയം ഗുജറാത്തിന്റെ ഭാവി ആം ആദ്മിയുടെ കൈകളിലാണെന്ന് പറഞ്ഞ രേഷ്മ കെജരിവാളിന് കീഴില്‍ മിഖച്ച പ്രവര്‍ത്തനം കാഴ്ചവെയ്ക്കുമെന്നും പ്രതികരിച്ചു. പട്ടേല്‍ സമുദായാംഗമായ രേഷ്മയുടെ വരവ് ആം ആദ്മിക്ക് ഗുണം ചെയ്യുമെന്ന് തന്നെയാണ് വിലയിരുത്തപ്പെടുന്നത്. ഇതിനോടകം തന്നെ സംസ്ഥാനത്തെ പ്രബല സമുദായ പട്ടേല്‍ വിഭാഗത്തില്‍ നിന്നും നിരവധി പ്രമുഖരെ പാര്‍ട്ടിയിലെത്തിച്ച ആം ആദ്മി അവര്‍ക്കെല്ലാം തന്നെ സീറ്റ് അനുവദിക്കുകയും ചെയ്തിരുന്നു.

പ്രമുഖ നേതാക്കളെ

പട്ടേല്‍ നേതാക്കളിലൂടെ സൗരാഷ്ട്ര മേഖലയിലെ നേട്ടമാണ് ആം ആദ്മി പ്രതീക്ഷ വെയ്ക്കുന്നത്. ബി ജെ പിക്ക് സ്വാധീനം ഉണ്ടായിരുന്ന ഇവിടെ പട്ടേല്‍ പ്രക്ഷോഭത്തോടെയാണ് സമവാക്യം മാറി മറിഞ്ഞത്. പട്ടേല്‍ പ്രക്ഷോങ നേതാവായിരുന്ന ഹര്‍ദിക്ക് പട്ടേല്‍ പിന്തുണച്ചോടെ കഴിഞ്ഞ തവണ വലിയ പിന്തുണ മേഖലയില്‍ നേടിയെടുക്കാന്‍ കോണ്‍ഗ്രസിന് സാധിച്ചിരുന്നു. 28 സീറ്റുകളായിരുന്നു പാര്‍ട്ടിക്ക് ലഭിച്ചത്. ഹര്‍ദ്ദിക്കിനെ പാര്‍ട്ടിയില്‍ എത്തിക്കാന്‍ സാധിച്ചത് നേട്ടമായി ബി ജെ പി കരുതുമ്ബോള്‍ പ്രക്ഷോഭത്തിന്റെ മുഖങ്ങളായ മറ്റ് പ്രമുഖരെ തങ്ങള്‍ക്കൊപ്പം നിര്‍ത്താനായതിന്റെ ആശ്വാസത്തിലാണ് ആം ആദ്മി പാര്‍ട്ടി. പാട്ടീധാര്‍ അനാമത് ആന്തോളന്‍ സമിതിയുടെ സ്ഥാപക നേതാക്കളായ അല്‍പേഷ് കതിരിയ, ധര്‍മിക് മാളവ്യ എന്നിവരാണ് ആം ആദ്മിയില്‍ ചേര്‍ന്നവര്‍. മാത്രമല്ല ദ്വാരകയില്‍ നിന്നുള്ള ഇസുദാന്‍ ഗഡ്‍‌വിയെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചതും സൗരാഷ്ട്രയില്‍ കാര്യങ്ങള്‍ അനുകൂലമാക്കുമെന്ന് നേതൃത്വം കരുതുന്നുണ്ട്.

 ഗുജറാത്ത് തിരഞ്ഞെടുപ്പ്

പതിവിന് വിപരീതമായി ശക്തമായ ത്രികോണ പോരാട്ടത്തിനാണ് ഗുജറാത്തില്‍ ഇക്കുറി കളമൊരുങ്ങിയിരിക്കുന്നത്. 130 സീറ്റുകള്‍ നേടി എട്ടാം തവണയും ഭരണതുടര്‍ച്ച നേടുമെന്നാണ് ബി ജെ പി അവകാശപ്പെടുന്നത്. അതേസമയം അധികാരം ലഭിക്കില്ലെങ്കിലും ഗുജറാത്തില്‍ പ്രധാന പ്രതിപക്ഷമാകാന്‍ സാധിക്കുമെന്നതാണ് ആം ആദ്മി കണക്ക് കൂട്ടല്‍. രണ്ട് പതിറ്റാണ്ടിലേറെയായി ഭരണത്തിന് പുറത്ത് നില്‍ക്കുന്ന കോണ്‍ഗ്രസ് ആകട്ടെ ഭരണം തിരിച്ച്‌ പിടിക്കാന്‍ ആകുമെന്ന പ്രതീക്ഷയിലാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular