Saturday, April 27, 2024
HomeKerala'ഗവര്‍ണര്‍മാര്‍ റബ്ബര്‍ സ്റ്റാമ്ബുകളല്ല': ആരിഫ് മുഹമ്മദ് ഖാനെ പിന്തുണച്ച്‌ തമിഴ്‌നാട് ഗവര്‍ണര്‍

‘ഗവര്‍ണര്‍മാര്‍ റബ്ബര്‍ സ്റ്റാമ്ബുകളല്ല’: ആരിഫ് മുഹമ്മദ് ഖാനെ പിന്തുണച്ച്‌ തമിഴ്‌നാട് ഗവര്‍ണര്‍

ചെന്നൈ: ഗവര്‍ണര്‍മാര്‍ റബ്ബര്‍ സ്റ്റാമ്ബുകളല്ലെന്നും ലോകായുക്ത പോലെയുള്ള സ്ഥാപനങ്ങളുടെ ഭരണഘടനാ ബാധ്യത നിറവേറ്റേണ്ടത് സംസ്ഥാന തലവന്‍മാരുടെ കടമയാണെന്നും തമിഴ്‌നാട് ഗവര്‍ണര്‍ ആര്‍എന്‍ രവി.

സംസ്ഥാന ലോകായുക്തയുടെ തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളെ പിരിച്ചുവിടാനുള്ള അധികാരം എടുത്തുകളയുന്ന ബില്ലില്‍ ഒപ്പ് വെക്കാത്ത കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നീക്കത്തെ അദ്ദേഹം പിന്തുണച്ചു.

കേരള ഗവര്‍ണര്‍ ബില്ലില്‍ ഒപ്പിടാന്‍ വിസമ്മതിച്ചതിന് കാരണമുണ്ടെന്ന് ആര്‍എന്‍ രവി പറഞ്ഞു. ലോകായുക്ത പോലൊരു സ്ഥാപനം പരാജയപ്പെടുന്നില്ലെന്ന് ഉറപ്പാക്കേണ്ടത് രാജ്ഭവന്‍ അടക്കമുള്ള ഭരണഘടന സ്ഥാപനങ്ങളുടെ കടമയാണെന്നും ആര്‍എന്‍ രവി കൂട്ടിച്ചേര്‍ത്തു.

തമിഴ്‌നാട് ഭരിക്കുന്ന ദ്രാവിഡ മുന്നേറ്റ കഴകം (ഡിഎംകെ) സര്‍ക്കാര്‍, പൊതുനന്മയ്ക്കു വേണ്ടി രൂപീകരിച്ച പല ബില്ലുകളും ഗവര്‍ണര്‍ അംഗീകരിക്കുന്നില്ലെന്ന് ആരോപിക്കുന്ന സമയത്താണ് ആര്‍എന്‍ രവി നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. കേരള സര്‍ക്കാരും ഗവര്‍ണറായ ആരിഫ് മുഹമ്മദ് ഖാനുമായി തര്‍ക്കത്തിലാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular