Friday, April 26, 2024
HomeIndia150 അടി താഴ്ചയിലേക്ക് വീണു: 17 കാരന്റെ ജീവന്‍ രക്ഷിച്ചത് ആപ്പിള്‍ വാച്ച്‌

150 അടി താഴ്ചയിലേക്ക് വീണു: 17 കാരന്റെ ജീവന്‍ രക്ഷിച്ചത് ആപ്പിള്‍ വാച്ച്‌

മുംബൈ: അപകടത്തില്‍പ്പെട്ട 17 കാരനെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്നത് ആപ്പിള്‍ വാച്ച്‌. മഹാരാഷ്ട്രയിലാണ് സംഭവം.

കൂട്ടുകാരുമൊത്ത് ട്രക്കിങ്ങിന് പോയപ്പോഴാണ് സ്മിത്ത് മേത്ത എന്ന 17 കാരന്‍ 150 അടിതാഴേക്ക് വീണുപോയത്. മൂന്ന് കൂട്ടുകാര്‍ക്കൊപ്പം മഹാരാഷ്ട്രയിലെ വിസാപൂര്‍ കോട്ടയിലേക്കായിരുന്നു ട്രക്കിങിന് പോയത്.

ആസമയത്ത് കനത്ത മഴ പെയ്യുന്നുണ്ടായിരുന്നു. തിരികെ വരുന്ന വഴി ചെളി നിറഞ്ഞ പാറയില്‍ ചവിട്ടി കൊക്കയിലേക്ക് തെന്നിവീഴുകയായിരുന്നു. വീഴ്ചയുടെ ആഘാതത്തില് കണങ്കാലുകളുടെ എല്ലുകള്‍ക്ക് പൊട്ടലുണ്ടായെന്നും സ്മിത്ത് പറഞ്ഞതായി ഐഎഎന്‍എസ് റിപ്പോര്‍ട്ട് ചെയ്യുന്നു. കൊക്കയില്‍ വീഴുമ്ബോള്‍ തന്റെ കൈയില്‍ ഫോണില്ലായിരുന്നു. കാടുമൂടിക്കിടക്കുന്നതിനാല്‍ കൂട്ടുകാര്‍ക്ക് സ്മിത്തിനെ കണ്ടെത്താനും കഴിയില്ല. ആസമയത്ത് ആപ്പിള്‍ വാച്ച്‌ എന്റെ കൈയിലുണ്ടായിരുന്നു. അതുവഴി കൂട്ടുകാരെ വിളിക്കാന്‍ സാധിച്ചു. കൂട്ടുകാര്‍ സ്മിത്തിന്റെ മാതാപിതാക്കളെ വിളിച്ച്‌ അപകടം നടന്ന സ്ഥലം കൃത്യമായി പറഞ്ഞുകൊടുക്കാനും സാധിച്ചെന്നും ഐഎഎന്‍എസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

രക്ഷാപ്രവര്‍ത്തകരെത്തുമ്ബോള്‍ ഞാന്‍ വേദനകൊണ്ട് നിലവിളിക്കുകയായിരുന്നു. അവിടെ നിന്ന് രക്ഷപ്പെടുത്തി പൂനെയിലെ ഓര്‍ത്തോപീഡിക് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നെന്നും സ്മിത്ത് പറയുന്നു. ജൂലൈയിലാണ് അപകടം നടന്നത്. ആഗസ്റ്റ് 7 ന് ഡിസ്ചാര്‍ജ് ചെയ്തു.ഒക്ടോബര്‍ 13 വരെ ഞാന്‍ ബെഡ് റെസ്റ്റിലായിരുന്നു. തന്റെ ജീവന്‍ രക്ഷിച്ച സംഭവം വിവരിച്ചും നന്ദിയറിയിച്ചും ആപ്പിള്‍ സി.ഇ.ഒ ടിം കുക്കിന് സ്മിത്ത് മെയില്‍ അയച്ചിരുന്നു. മെയിലിന് കുക്ക് മറുപടി തന്നെന്നും സ്മിത്ത് ഐഎഎന്‍എസിനോട് പറഞ്ഞു.

‘ നടന്നത് വലിയൊരു അപകടമാണെന്ന് തോന്നുന്നു. നിങ്ങളുടെ കഥ ഞങ്ങളുമായി പങ്കിട്ടതിന് വളരെയധികം നന്ദി. നിങ്ങള്‍ എത്രയും പെട്ടന്ന് സുഖം പ്രാപിക്കട്ടെയെന്ന് ആശംസിക്കുന്നു,’ കുക്ക് മറുപടി നല്‍കി. സംഭവം ഏതായാലും സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുകയാണ്. ഇതാദ്യമായല്ല ആപ്പിള്‍ വാച്ച്‌ അപകടത്തില്‍പ്പെട്ടവര്‍ക്ക് രക്ഷകരായത്. മുമ്ബും നിരവധി തവണ ആപ്പിള്‍ വാച്ച്‌ പലരുടെയും ജീവന്‍ രക്ഷിച്ചിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular