Friday, April 26, 2024
HomeCinemaകശ്മീര്‍ ഫയല്‍സിനെതിരായ പരാമര്‍ശം; ഇസ്രായേലി സംവിധായകനെതിരെ പൊലീസില്‍ പരാതി

കശ്മീര്‍ ഫയല്‍സിനെതിരായ പരാമര്‍ശം; ഇസ്രായേലി സംവിധായകനെതിരെ പൊലീസില്‍ പരാതി

ന്യൂഡല്‍ഹി: വിവാദ ബോളിവുഡ് ചിത്രം ദ കശ്മീര്‍ ഫയല്‍സിനെതിരായ പരാമര്‍ശത്തില്‍ ഐ.എഫ്.എഫ്.ഐ ജൂറി ചെയര്‍മാനും ഇസ്രായേലി സംവിധായകനുമായ നദവ് ലാപിഡിനെതിരെ പൊലീസില്‍ പരാതി.

കശ്മീരില്‍ ഹിന്ദുക്കള്‍ നടത്തിയ ത്യാഗത്തെ അപമാനിക്കുന്നതാണ് നദവ് ലാപിഡിന്‍റെ പരാമര്‍ശമെന്ന് ചൂണ്ടിക്കാട്ടി അഭിഭാഷകനായ വിനീത് ജിന്‍ഡാലാണ് പരാതി നല്‍കിയത്. ലാപിഡിന്‍റെ പരാമര്‍ശം വസ്തുതാവിരുദ്ധമാണെന്നും പരാതിയില്‍ പറയുന്നു.

53-ാമത് ഗോവ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലാണ് വിവേക് അഗ്നിഹോത്രിയുടെ ദ കശ്മീര്‍ ഫയല്‍സിനെ ജൂറി തലവന്‍ നദവ് ലാപിഡ് രൂക്ഷമായി വിമര്‍ശിച്ചത്. ചിത്രത്തെ അപരിഷ്കൃതമെന്നും ‘പ്രൊപ്പഗാന്‍ഡ’യെന്നും വിശേഷിപ്പിച്ച അദ്ദേഹം ചിത്രം കണ്ട് ജൂറി അസ്വസ്ഥരായെന്നും കൂട്ടിച്ചേര്‍ത്തു. എന്നാല്‍ പരാമര്‍ശത്തിനെതിരെ ഇന്ത്യയിലെ ഇസ്രയേല്‍ അംബാസിഡറടക്കം നിരവധിപേര്‍ രംഗത്തെത്തി. ലാപിഡ് കശ്മീരി പണ്ഡിറ്റുകളെ അപമാനിച്ചു എന്നാണ് കശ്മീരി ഫയല്‍സിന്‍റെ നിര്‍മാതാവ് അശോക് പണ്ഡിറ്റ് ആരോപിച്ചത്.

സംഘ്പരിവാര്‍ അജണ്ടകള്‍ ഒളിച്ചുകടത്തുന്നുവെന്ന് ആരോപണം നേരിട്ട ‘ദ കശ്മീര്‍ ഫയല്‍സ്’ 2022 മാര്‍ച്ച്‌ 11നാണ് പ്രദര്‍ശനത്തിനെത്തിയത്. കശ്മീരി പണ്ഡിറ്റുകളുടെ കൂട്ടപാലയനമാണ് ചിത്രത്തിന്‍റെ പ്രമേയം. ബി.ജെ.പി ഭരിക്കുന്ന മിക്ക സംസ്ഥാനങ്ങളിലും സിനിമയ്ക്ക് നികുതി ഇളവ് അടക്കം അനുവദിച്ചിരുന്നു. എന്നാല്‍ ചിത്രം ന്യൂനപക്ഷങ്ങളെ മോശമായി ചിത്രീകരിക്കുന്നവെന്ന വിമര്‍ശനം ഉയര്‍ന്നിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular