Tuesday, May 7, 2024
HomeKeralaവീട്ടില്‍ ചാരായം വാറ്റിയ കേസില്‍ യുവാവ് അറസ്റ്റില്‍

വീട്ടില്‍ ചാരായം വാറ്റിയ കേസില്‍ യുവാവ് അറസ്റ്റില്‍

ഴയന്നൂര്‍: വീട്ടില്‍ ചാരായം വാറ്റിയ കേസില്‍ യുവാവ് അറസ്റ്റില്‍. കിളിനിക്കടവ് പാറക്കോട്ടുപടി ചക്കംകുളങ്ങര വീട്ടില്‍ ഗണേഷ് (41) ആണ് എക്‌സൈസിന്റെ പിടിയിലായത്.
ഇയാളുടെ വീട്ടില്‍ നിന്ന് ചാരായം വാറ്റുന്നതിനായി സൂക്ഷിച്ച 45 ലിറ്റര്‍ വാഷും വാറ്റുപകരണങ്ങളും കണ്ടെടുത്തു. പ്രിവന്റീവ് ഓഫിസര്‍ വി. രതീഷ്, വി.എം.കെ ബിനു, സിവില്‍ എക്സൈസ് ഓഫിസര്‍ എ.ഡി. പ്രവീണ്‍, എം.എസ്. ജിദേഷ്കുമാര്‍, വി. തൗഫീഖ്, എമ്മി ജോര്‍ജ്, വി. സബിത എന്നിവരുടെ സംഘവുമാണ് പ്രതിയെ പിടികൂടിയത്.
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular