Thursday, May 2, 2024
HomeIndiaഎന്‍ഡിടിവിയുടെ പ്രൊമോട്ടര്‍ കമ്ബനിയില്‍ നിന്ന് രാജിവെച്ച്‌ പ്രണോയ് റോയിയും ഭാര്യ രാധിക റോയിയും

എന്‍ഡിടിവിയുടെ പ്രൊമോട്ടര്‍ കമ്ബനിയില്‍ നിന്ന് രാജിവെച്ച്‌ പ്രണോയ് റോയിയും ഭാര്യ രാധിക റോയിയും

ന്‍ഡിടിവി സ്ഥാപകരായ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ പ്രണോയ് റോയിയും ഭാര്യ രാധിക റോയിയും രാജിവെച്ചു.എന്‍ഡിടിവിയുടെ പ്രൊമോട്ടറായ ആര്‍ആര്‍പിആര്‍ ഹോള്‍ഡിങ് പ്രൈവറ്റ് ലിമിറ്റഡിന്റെ ഡയറക്ടര്‍ സ്ഥാനത്ത് നിന്നാണ് ഇരുവരും രാജിവെച്ചത്.

എന്‍ഡിടിവിയുടെ ചെയര്‍പേഴ്‌സണ്‍ ആണ് പ്രണോയ് റോയ്. ചാനലിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ പദവിയാണ് രാധിക റോയ് വഹിക്കുന്നത്. ചൊവ്വാഴ്ച നടന്ന ആര്‍ആര്‍പിആറിന്റെ ബോര്‍ഡ് യോഗത്തില്‍ ഇരുവരുടെയും രാജി അംഗീകരിച്ചു. അദാനി ഗ്രൂപ്പിന്റെ മൂന്ന് നോമിനികളെ ആര്‍ആര്‍പിആര്‍ ഗ്രൂപ്പിന്റെ ഡയറക്ടര്‍മാരാക്കുന്നതിനുള്ള തീരുമാനത്തിനും ബോര്‍ഡ് അംഗീകാരം നല്‍കി.

അദാനി ഗ്രൂപ്പ് എന്‍ഡിടിവി ഏറ്റെടുക്കുന്ന സാഹചര്യത്തില്‍ കൂടിയാണ് ഇരുവരുടെയും രാജി.ചാനലില്‍ ആര്‍ആര്‍പിആര്‍ ഗ്രൂപ്പിനുള്ള 29.18 ശതമാനം ഓഹരിയാണ് അദാനി ഗ്രൂപ്പ് ഏറ്റെടുക്കുന്നത്. എന്നാല്‍ സ്ഥാപകരില്‍ ഒരാള്‍ എന്ന നിലയില്‍ എന്‍ഡിടിവിയില്‍ പ്രണോയ് റോയിയ്ക്കുള്ള 32.26 ശതമാനം ഓഹരിപങ്കാളിത്തം അതേപോലെ തന്നെ തുടരും. ചാനലിന്റെ ബോര്‍ഡ് അംഗം എന്ന പദവിയും തുടര്‍ന്നും പ്രണോയ് റോയ് വഹിക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular