Thursday, May 9, 2024
HomeKeralaമദ്യപിച്ച്‌ വാഹനാപകടമുണ്ടാക്കിയ യുവതി നടുറോഡില്‍ അക്രമാസക്തയായി

മദ്യപിച്ച്‌ വാഹനാപകടമുണ്ടാക്കിയ യുവതി നടുറോഡില്‍ അക്രമാസക്തയായി

മാഹി: മൂക്കറ്റം മദ്യപിച്ച്‌ കാറോടിച്ച യുവതി തൊട്ട് മുന്നിലുണ്ടായിരുന്ന സ്കൂട്ടര്‍ യാത്രക്കാരായ ദമ്ബതികളേയും രണ്ട് പിഞ്ചുമക്കളേയും ഇടിച്ച്‌ തെറിപ്പിച്ചു.

കണ്ടു നിന്നവര്‍ ചോദ്യം ചെയ്തപ്പോള്‍ കാറില്‍ നിന്നറങ്ങി വന്ന യുവതി പരിസരവാസികളെ ആണ്‍ പെണ്‍ വ്യത്യാസമില്ലാതെ പരക്കെ തല്ലുകയായിരുന്നു.

പന്തോ ക്കാവ് ക്ഷേത്രത്തിന്നടുത്ത് ഇന്നലെ സന്ധ്യക്ക് 6.30 മണിയോടെയാണ് നാടകീയ സംഭവം അരങ്ങേറിയത്. നാട്ടുകാര്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് പന്തക്കല്‍ പൊലീസെത്തിയപ്പോഴും, യുവതി പരാക്രമം തുടരുകയായിരുന്നു. നാട്ടുകാരെ അസഭ്യം പറയുകയും, മര്‍ദ്ദിക്കുകയും ചെയ്തു. ഏറെ നേരം റോഡില്‍ തെരുവ് യുദ്ധമായിരുന്നു.

മാഹി മുന്‍ നഗരസഭാംഗം ചെമ്ബ്രയിലെ ഉത്തമന്‍ തിട്ടയിലിന്‍്റെ മകള്‍ അനിഷയും, ഭര്‍ത്താവ് പ്രശാന്തും രണ്ട് കൊച്ചുമക്കളുമാണ് പള്ളൂര്‍ ഭാഗത്തു നിന്നും പന്തക്കല്‍ ഭാഗത്തേക്ക് ബൈക്കില്‍ യാത്ര ചെയ്തിരുന്നത്.പന്തോ ക്കാവിലെ ഹമ്ബിന്നടുത്ത് വെച്ചാണ് ഹമ്ബില്‍ കയറി നിയന്ത്രണം വിട്ട കാര്‍ സ്കൂട്ടറിന് പിറകില്‍ അടിച്ചത്. യാത്രക്കാര്‍ തെറിച്ച്‌ വീണെങ്കിലും, ഭാഗ്യം കൊണ്ടാണ് വലിയ ദുരന്തമൊഴിവായത്. കണ്ടു നിന്നവര്‍ ചോദ്യം ചെയ്തപ്പോഴാണ് മൂക്കറ്റം മദ്യപിച്ച യുവതി അക്രമാസക്തയായത്.

ബലേന കാറിന്‍്റെ പിന്‍ഭാഗത്ത് മാത്രമാണ് KL59 U 6062 എന്ന നമ്ബര്‍ പ്ലേറ്റ് കാണാനുള്ളത്. കാറിനകത്ത് മദ്യക്കുപ്പികള്‍ കാണാനുണ്ട്. പൊലീസ് ഇവരെ കസ്റ്റഡിയിലെടുത്ത് പള്ളൂര്‍ ഗവ: ആശുപത്രിയില്‍ വൈദ്യ പരിശോധനക്ക് വിധേയയാക്കി. ഇവര്‍ മട്ടന്നൂര്‍ സ്വദേശിയാണെന്നറിയുന്നു പൊലീസ്‌അന്വേഷണമാരംഭിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular