Tuesday, April 30, 2024
HomeUSAസ്ത്രീകളുടെ വർധിച്ച പിന്തുണയിൽ ബൈഡന്റെ അംഗീകാരത്തിനു സർവേകളിൽ ഗണ്യമായ വർധന

സ്ത്രീകളുടെ വർധിച്ച പിന്തുണയിൽ ബൈഡന്റെ അംഗീകാരത്തിനു സർവേകളിൽ ഗണ്യമായ വർധന

പ്രസിഡന്റ് ജോ ബൈഡന്റെ തൊഴിൽ മികവിനു മുൻപുണ്ടാവാത്ത അംഗീകാരം. റിപ്പബ്ലിക്കൻ തരംഗം തടഞ്ഞു നിർത്തിയ നവംബർ 8 ഇടക്കാല തിരഞ്ഞെടുപ്പിനു ശേഷം അദ്ദേഹം പുതിയ റെക്കോഡ് സൃഷ്ടിച്ചതായാണ് പുതിയ സർവേകൾ തെളിയിക്കുന്നത്.

വിലക്കയറ്റം, പ്രായത്തിന്റെ പരിമിതികൾ തുടങ്ങി 80 വയസെത്തിയ പ്രസിഡന്റിനെതിരെ റിപ്പബ്ലിക്കൻ പാർട്ടി എടുത്തു പ്രയോഗിച്ച ആയുധങ്ങളൊന്നും അദ്ദേഹത്തിന്റെ പ്രവർത്തനത്തോടുള്ള മതിപ്പു കുറച്ചില്ല. ഡമോക്രാറ്റുകൾ തന്നെ കോൺഗ്രസിൽ യുവനേതൃനിരയെ ഇറക്കിയെങ്കിലും പ്രസിഡന്റിന്റെ അംഗീകാരം കുറഞ്ഞില്ല.

എമേഴ്സൺ കോളജ് നടത്തിയ പുതിയ സർവേയിൽ ബൈഡന്റെ ജോലിയിലെ മികവിന് 45% അംഗീകാരമുണ്ട്. സമ്പദ് വ്യവസ്ഥ താറുമാറായി എന്ന് ജി ഓ പി പറയുമ്പോഴും ആ രംഗത്തെ മികവിനാണ് ഒരു മാസത്തിനിടയിൽ 3% കൂടിയ ഈ അംഗീകാരം. എതിർത്ത് നിൽക്കുന്നവരുടെ എണ്ണം ആവട്ടെ, 2% കുറഞ്ഞു 49% ആയി.

ഗർഭഛിദ്രം സ്ത്രീയുടെ സ്വാതന്ത്ര്യമാണ് എന്ന ബൈഡന്റെ സ്ഥിരം നിലപാട് അദ്ദേഹത്തിനു സ്ത്രീകൾക്കിടയിൽ പിന്തുണ വർധിപ്പിച്ചു. ഇടക്കാല തിരഞ്ഞെടുപ്പിലെ വിജയങ്ങൾക്കു അതൊരു പ്രധാന കാരണമായി.

എമേഴ്സൺ കോളജ് പോളിംഗ് ഡയറക്ടർ സ്‌പെൻസർ കിംബെൽ പറഞ്ഞു: “ബൈഡന്റെ ഉയരുന്ന ജനപ്രീതിക്കു പിന്നിൽ സ്ത്രീകളാണെന്നു കരുതണം. ജൂലൈക്കു ശേഷം അദ്ദേഹത്തിന് അവരുടെ പിന്തുണയിൽ 10% വർധന ഉണ്ടായി — 39ൽ നിന്ന് 49 ശതമാനത്തിലേക്ക്.”

ജൂണിൽ സുപ്രീം കോടതി ഗർഭഛിദ്ര അവകാശം എടുത്തു കളഞ്ഞ ശേഷം ബൈഡൻ അക്കാര്യത്തിൽ ഉറച്ച നിലപാട് എടുക്കുകയും തന്റെ പരിമിതികൾക്കുള്ളിൽ നിന്നു കൊണ്ട് നടപടി എടുക്കുകയും ചെയ്‌തു. മറ്റു സംസ്ഥാനങ്ങളിലോ വിദേശത്തോ പോയി ഗർഭഛിദ്രം നടത്താൻ അദ്ദേഹം അനുമതി നൽകി. “സ്ത്രീകൾ ഡെമോക്രാറ്റിക് സ്‌ഥാനാർഥികൾക്കു 10% കൂടുതൽ പിന്തുണ നൽകി,” കിംബെൽ പറഞ്ഞു.

നവംബറിലെ പൊളിറ്റിക്കോ-മോണിങ് കൺസൾട്ട് സർവേയിൽ ബൈഡന്റെ മികവിന് 46% അംഗീകാരം കിട്ടി.

ക്വീനിപ്പിയാക്ക് യൂണിവേഴ്സിറ്റി പോളിംഗിൽ ബൈഡനുള്ള അംഗീകാരം ഇങ്ങിനെയാണ്‌: കോവിഡ് കൈകാര്യം ചെയ്ത രീതി: 19.50%, കാലാവസ്ഥാ മാറ്റം 44%, വിദേശനയം 38%, സമ്പദ് വ്യവസ്ഥ 37%, തെക്കേ അതിർത്തിയിലെ അവസ്ഥ 27%.  ഇതിലൊക്കെ എതിർ പക്ഷമാണ് കൂടുതൽ.

Biden sees improved job rating in polls

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular