Saturday, May 4, 2024
HomeKerala'ബസ് യാത്രക്കിടെ വയോധികയുടെ മാല കവരാന്‍ ശ്രമിച്ചു'; 2 യുവതികള്‍ പിടിയില്‍

‘ബസ് യാത്രക്കിടെ വയോധികയുടെ മാല കവരാന്‍ ശ്രമിച്ചു’; 2 യുവതികള്‍ പിടിയില്‍

ങ്കമാലി: ബസ് യാത്രക്കിടെ വയോധികയുടെ സ്വര്‍ണമാല കവരാന്‍ ശ്രമിച്ചെന്ന സംഭവത്തില്‍ രണ്ട് യുവതികള്‍ പിടിയില്‍.

തമിഴ്‌നാട് സ്വദേശികളായ പൊന്നി (34), പുഷ്പ (38) എന്നിവരാണ് പിടിയിലായത്. ചൊവ്വാഴ്ച ഉച്ചയോടെ കാരക്കാട്ടുകുന്ന് കവലയിലാണ് സംഭവം.

സംഭവത്തെ കുറിച്ച്‌ പൊലീസ് പറയുന്നത്: മുനമ്ബം- അങ്കമാലി പാതയില്‍ സര്‍വീസ് നടത്തുന്ന ബസിലെ യാത്രക്കാരിയായ സാവിത്രിയുടെ (73) മാലയാണ് രണ്ട് യുവതികള്‍ കവരാന്‍ ശ്രമിച്ചത്. സാവിത്രിയുടെ സീറ്റിന് പിറകിലിരുന്ന യുവതികള്‍ മാലയുടെ കൊളുത്ത് അകത്തി വച്ചിരുന്നു. സാവിത്രി സ്റ്റോപില്‍ ഇറങ്ങാന്‍ നേരത്ത് മാല വസ്ത്രത്തിലേക്ക് വീഴുകയായിരുന്നു.

ഈ സമയം യുവതികള്‍ മാല കവരാന്‍ ശ്രമിച്ചെങ്കിലും സാവിത്രി ബഹളം വച്ചതോടെ യാത്രക്കാരും നാട്ടുകാരുമെത്തി ഇരുവരെയും പിടികൂടി. പ്രതികളെ സ്റ്റേഷനിലെത്തിച്ചു. ഇവര്‍ മുമ്ബും മോഷണക്കേസുകളില്‍ ഉള്‍പെട്ടിട്ടുണ്ടോ എന്ന കാര്യം പൊലീസ് അന്വേഷിച്ച്‌ വരുകയാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular