Friday, April 26, 2024
HomeGulfലോകകപ്പ്; ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരക്രമം; പോര്‍ച്ചുഗലിന് എതിരാളി മൊറോക്കോ

ലോകകപ്പ്; ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരക്രമം; പോര്‍ച്ചുഗലിന് എതിരാളി മൊറോക്കോ

ദോഹ: ലോകകപ്പിലെ അവസാന പ്രീക്വാര്‍ട്ടര്‍ മത്സരത്തില്‍ പോര്‍ച്ചുഗല്‍ സ്വിസ് കോട്ടയെ തകര്‍ത്തതോടെ ലോകകപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരക്രമത്തില്‍ തീരുമാനമായി.

ഡിസംബര്‍ 9ന് എഡ്യൂക്കേഷന്‍ സ്റ്റേഡിയത്തില്‍ ക്രൊയേഷ്യയും ബ്രസീലും തമ്മിലുള്ള മത്സരത്തോടെയാണ് ക്വാര്‍ട്ടര്‍ ഫൈനല്‍ ആരംഭിക്കുക. രാത്രി 8.30ക്കാണ് മത്സരം. ലുസൈല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന രണ്ടാം മത്സരത്തില്‍ നെതര്‍ലന്‍ഡ്സും അര്‍ജന്റീനയും തമ്മില്‍ ഏറ്റുമുട്ടും. പുലര്‍ച്ചെ 12.30നാണ് മത്സരം.

ആറാം ലോകകപ്പ് കിരീടം ലക്ഷ്യമിട്ട് എത്തുന്ന ബ്രസീല്‍ ദക്ഷിണ കൊറിയയെ 4-1ന് തകര്‍ത്താണ് ക്വാര്‍ട്ടറിലേക്ക് കടന്നത്. 2002ല്‍ ഏഷ്യയില്‍ ലോകകപ്പ് നടന്നപ്പോഴാണ് ബസീല്‍ അഞ്ചാമത്തെയും അവസാനത്തെയും ലോകകപ്പ് കിരീടം നേടിയത്. ഇത് ആവര്‍ത്തിക്കാനാവും മഞ്ഞപ്പടയുടെ ശ്രമം.

ഡിസംബര്‍ 10 ശനിയാഴ്ച രാത്രി 8.30ന് അല്‍ തുമാമ സ്റ്റേഡിയത്തില്‍ നടക്കുന്ന ക്വാര്‍ട്ടര്‍ ഫൈനലില്‍ പോര്‍ച്ചുഗല്‍ മൊറോക്കോയെ നേരിടും. പോര്‍ച്ചുഗല്‍-മൊറോക്കോ പോരാട്ടത്തിന് ശേഷം ഡിസംബര്‍ 11ന് പുലര്‍ച്ചെ 12.30ന് അല്‍ ബൈത്ത് സ്റ്റേഡിയത്തില്‍ ഇംഗ്ലണ്ടും ഫ്രാന്‍സും അവസാനത്തെ ക്വാര്‍ട്ടര്‍ ഫൈനലില്‍ കളിക്കും.

പെനാല്‍റ്റി ഷൂട്ടൗട്ടില്‍ മുന്‍ ചാമ്ബ്യന്മാരായ സ്‌പെയിനിനെ 3-0ന് തറപറ്റിച്ചാണ് മൊറോക്കോ തങ്ങളുടെ കന്നി ലോകകപ്പ് ക്വാര്‍ട്ടറിലേക്ക് മുന്നേറിയത്. ഗ്രൂപ്പ് ഘട്ടത്തില്‍ കാനഡയെയും ബെല്‍ജിയത്തെയും അവര്‍ പരാജയപ്പെടുത്തിയിരുന്നു. സ്വിറ്റ്‌സര്‍ലന്‍ഡിനെ 6-1ന് ആധികാരികമായി പരാജയപ്പെടുത്തിയാണ് പോര്‍ച്ചുഗലിന്റെ ക്വാര്‍ട്ടര്‍ പ്രവേശനം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular