Saturday, April 27, 2024
HomeIndiaലോകത്തിന് മുന്നില്‍ ഇന്ത്യയുടെ സ്ഥാനം ഉയരുകയാണെന്ന് മോദി; പാര്‍ലമെന്‍റിന്‍റെ ശൈത്യകാല സമ്മേളനത്തിന് തുടക്കം

ലോകത്തിന് മുന്നില്‍ ഇന്ത്യയുടെ സ്ഥാനം ഉയരുകയാണെന്ന് മോദി; പാര്‍ലമെന്‍റിന്‍റെ ശൈത്യകാല സമ്മേളനത്തിന് തുടക്കം

ല്‍ഹി: പാര്‍ലമെന്‍റിന്‍റെ ശൈത്യകാല സമ്മേളനത്തിന് തുടക്കമായി. രാജ്യസഭാ അധ്യക്ഷനായി ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍ഘര്‍ സ്ഥാനമേറ്റു.

ലോകത്തിന് മുന്നില്‍ ഇന്ത്യയുടെ സ്ഥാനം ഉയരുകയാണെന്ന് സമ്മേളനത്തിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. വിലക്കയറ്റം, തൊഴിലില്ലായ്മ ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ പ്രതിപക്ഷ എം.പിമാര്‍ അടിയന്തര പ്രമേയത്തിന് അനുമതി തേടിയെങ്കിലും പരിഗണിച്ചില്ല.

അന്തരിച്ച അംഗം മുലായം സിംഗ് യാദവ് അടക്കമുള്ളവര്‍ക്ക് ലോക്സഭ ആദരാഞ്ജലി അര്‍പ്പിച്ചു. എല്ലാ വിഷയവും ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. രാജ്യസഭാ അധ്യക്ഷനായി സ്ഥാനമേറ്റ ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍ഘഡിന് നേതാക്കാള്‍ ആശംസകള്‍ നേര്‍ന്നു. കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ തിരിച്ച്‌ വിളിക്കണമെന്ന് ആവശ്യപ്പെട്ട് എ.എം ആരിഫ് എം.പി ലോക്സഭയില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി.

വിലക്കയറ്റം, തൊഴിലില്ലായ്മ, എയിംസ് സെര്‍വര്‍ ഹാക്കിംഗ്, ന്യൂനപക്ഷ സമുദായങ്ങള്‍ നേരിടുന്ന പ്രശ്നങ്ങള്‍ ഉള്‍പ്പെടെ സഭ നിര്‍ത്തി വെച്ച്‌ ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ എം. പിമാര്‍ അടിയന്തര പ്രമേയത്തിന് അനുമതി തേടി. അടിയന്തര പ്രമേയങ്ങള്‍ക്ക് സ്പീക്കര്‍ അനുമതി നിഷേധിച്ചത് ലോക്സഭയില്‍ വാക്ക് തര്‍ക്കത്തിന് ഇടയാക്കി. ഗവര്‍ണറുടെ ഭരണ പരിധി വെട്ടിക്കുറയ്ക്കുന്ന വി.ശിവദാസന്‍ എം.പിയുടെ സ്വകാര്യ ബില്ല് വെള്ളിയാഴ്ച പരിഗണിച്ചേക്കും. സര്‍ക്കാരിനെതിരായ പ്രതിഷേധം ചര്‍ച്ച ചെയ്യാന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ ഓഫീസില്‍ പ്രതിപക്ഷ പാര്‍ട്ടി നേതാക്കാള്‍ യോഗം ചേര്‍ന്നു.

 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular