Monday, May 6, 2024
HomeIndia10 കൗണ്‍സിലര്‍മാരെ വാങ്ങാന്‍ ബി.ജെ.പി 100 കോടി വാഗ്ദാനം ചെയ്തെന്ന് എ.എ.പി

10 കൗണ്‍സിലര്‍മാരെ വാങ്ങാന്‍ ബി.ജെ.പി 100 കോടി വാഗ്ദാനം ചെയ്തെന്ന് എ.എ.പി

ന്യൂഡല്‍ഹി: എ.എ.പിയുടെ 10 കൗണ്‍സിലര്‍മാരെ വാങ്ങാന്‍ ബി.ജെ.പി 100 കോടി വാഗ്ദാനം ചെയ്തെന്ന് ആരോപണം. വൃത്തികെട്ട രാഷ്ട്രീയമാണ് ബി.ജെ.പി കളിക്കുന്നതെന്നും ആം ആദ്മി ആരോപിച്ചു.

എ.എ.പി കൗണ്‍സിലര്‍മാരായ ഡോ.രോണാക്ഷി ശര്‍മ്മ, അരുണ്‍ നവാരിയ, ജ്യോതി റാണി, രാജ്യസഭ അംഗം സഞ്ജയ് സിങ് എന്നിവരാണ് വാര്‍ത്ത സമ്മേളനം നടത്തുക.

മഹാരാഷ്ട്ര, അരുണാചല്‍പ്രദേശ്, ഉത്തരാഖണ്ഡ്, മധ്യപ്രദേശ്, കര്‍ണാടക, ഗോവ തുടങ്ങിയ സംസ്ഥാനങ്ങളുടെ മാതൃകയില്‍ ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പ്പറേഷനിലേയും ഭരണം കുതിരക്കച്ചവടത്തിലൂടെ പിടിക്കാനാണ് ബി.ജെ.പി ശ്രമം നടത്തുന്നതെന്ന് എ.എ.പി ആരോപിച്ചു.

ജനാധിപത്യത്തെ അപമാനിക്കാനും വധിക്കാനുമുള്ള ശ്രമമാണ് ബി.ജെ.പി നടത്തുന്നത്. ജനവിധിയെ പണംകൊണ്ടും ഭീഷണികൊണ്ടും അട്ടിമറിക്കാനുള്ള ശ്രമമാണ് ബി.ജെ.പി നടത്തുന്നതെന്ന് എ.എ.പി രാജ്യസഭ അംഗം സഞ്ജയ് സിങ് പറഞ്ഞു. കൗണ്‍സിലര്‍മാരെ 10 കോടി മുടക്കി വിലക്കെടുക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്നും ആം ആദ്മി പാര്‍ട്ടി പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular