Sunday, May 5, 2024
HomeIndiaബില്‍ക്കിസ്‌ ബാനുവിന്റെ ഹര്‍ജി സുപ്രീംകോടതി ചൊവ്വാഴ്‌ച്ച പരിഗണിക്കും

ബില്‍ക്കിസ്‌ ബാനുവിന്റെ ഹര്‍ജി സുപ്രീംകോടതി ചൊവ്വാഴ്‌ച്ച പരിഗണിക്കും

ന്യൂഡല്‍ഹി : ഗുജറാത്ത് വംശഹത്യാവേളയില്‍ തന്നെ കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയും ബന്ധുക്കളെ കൊലപ്പെടുത്തുകയും ചെയ്ത കുറ്റവാളികളെ വിട്ടയച്ചതിന് എതിരെ ബില്‍ക്കിസ്ബാനു നല്‍കിയ ഹര്‍ജി ചൊവ്വാഴ്ച്ച പരിഗണിക്കും.

11 പ്രതികളെ വെറുതേ വിട്ട ഗുജറാത്ത് സര്‍ക്കാരിന്റെ നടപടിക്ക് എതിരെ ബില്‍ക്കിസ് ബാനു റിട്ട്ഹര്‍ജി ഫയല്‍ ചെയ്തിട്ടുണ്ട്.

ശിക്ഷാഇളവ് നല്‍കണമെന്ന് ആവശ്യപ്പെട്ട് പ്രതികള്‍ നല്‍കിയ അപേക്ഷയില്‍ തീരുമാനമെടുക്കാന്‍ ഗുജറാത്ത് സര്‍ക്കാരിന് നിര്‍ദേശം നല്‍കിയ സുപ്രീംകോടതി ഉത്തരവിന് എതിരെ പുനഃപരിശോധനാഹര്‍ജിയും നല്‍കിയിട്ടുണ്ട്.

പുനഃപരിശോധനാഹര്‍ജി തിങ്കളാഴ്ച്ചയും റിട്ട് ഹര്‍ജി ചൊവ്വാഴ്ച്ചയും ജസ്റ്റിസ് അജയ് റസ്തോഗി അദ്ധ്യക്ഷനായ ബെഞ്ച് പരിഗണിക്കും. പുനഃപരിശോധനാഹര്‍ജി ജഡ്ജിമാര്‍ ചേംബറില്‍ പരിഗണിച്ച്‌ തീരുമാനം അറിയിക്കുകയാണ് പതിവ്. എന്നാല്‍, തുറന്നകോടതിയില്‍ വാദംകേള്‍ക്കണമെന്ന ആവശ്യം ബില്‍ക്കിസ്ബാനുവിന്റെ അഭിഭാഷകര്‍ ഉന്നയിച്ചേക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular