Thursday, May 2, 2024
HomeIndiaകശ്‌മീര്‍ ജമാഅത്തെ ഇസ്‍ലാമിയുടെ 100 കോടിയുടെ സ്വത്ത്‌ കണ്ടുകെട്ടി

കശ്‌മീര്‍ ജമാഅത്തെ ഇസ്‍ലാമിയുടെ 100 കോടിയുടെ സ്വത്ത്‌ കണ്ടുകെട്ടി

ന്യൂഡല്‍ഹി: നിരോധിത സംഘടനയായ കശ്മീര്‍ ജമാഅത്തെ ഇസ്ലാമിയുടെ 100 കോടിയുടെ സ്വത്ത് സംസ്ഥാന അന്വേഷണ ഏജന്‍സി (എസ്‌ഐടി) കണ്ടുകെട്ടി.

സംഘടനയ്ക്കെതിരെ കശ്മീര്‍ ഭരണകൂടം തുടരുന്ന നടപടികളുടെ ഭാഗാമാണ് കണ്ടുകെട്ടല്‍. ഗന്ദര്‍ബാല്‍, ബന്ദിപ്പോര, കുപ്വാര, ബാരാമുള്ള ജില്ലകളിലെ കെട്ടിടങ്ങളടമുള്ളവയാണ് അതാത് ജില്ലാ മജിസ്ട്രറ്റുമാരുടെ ഉത്തരവിന്മേല്‍ കണ്ടുകെട്ടിയത്.

കുപ്വാരയിലെ സംഘടനയുടെ ഓഫീസും പൂട്ടിസീല്‍വച്ചു. അതേസമയം കുപ്വാര, കംഗന്‍ നഗരങ്ങളില്‍ സംഘടനയുടെ രണ്ടുഡസന്‍ കെട്ടിടങ്ങള്‍ വാടകയ്ക്ക് നല്‍കിയതായും കണ്ടെത്തി. വാടകയ്ക്ക് വാങ്ങിയവര്‍ക്ക് സംഘടനയുമായി ബന്ധമില്ലാത്തതിനാലും ജീവനോപാധി ആയതിനാലും ഇവ സീല്‍ ചെയ്തിട്ടില്ലന്ന് ഏജന്‍സി വക്താവ് പറഞ്ഞു. ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് പണം ലഭിക്കുന്നത് തടയാനാണ് നടപടി.

കശ്മീരിലാകെ 188 ആസ്ഥികളാണ് കണ്ടുകെട്ടുകയോ നടപടികള്‍ നേരിടുകയോ ചെയ്യുന്നത്. ദോഡ ജില്ലയിലെ ഖാന്‍പുര ഗ്രാമത്തിലെ ലഷ്കര്‍ കമാന്‍ഡര്‍ ജഹാംഗീറിന്റെ സ്വത്തുക്കളും ശനിയാഴ്ച കണ്ടുകെട്ടി. പാക്കിസ്ഥാനില്‍ ഒളിവിലാണ് അബ്ദുള്‍ റഷീദ് എന്ന ജഹാംഗീര്‍. നവംബര്‍ അവസാനവും സംഘടനയുടെ 90 കോടിയുടെ സ്വത്ത് കണ്ടുകെട്ടിയിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular