Sunday, May 5, 2024
HomeIndiaതെലങ്കാന കോണ്‍ഗ്രസില്‍ കൂട്ടരാജി; പി.സി.സിയില്‍ നിന്ന് 12 നേതാക്കള്‍ രാജിവച്ചു

തെലങ്കാന കോണ്‍ഗ്രസില്‍ കൂട്ടരാജി; പി.സി.സിയില്‍ നിന്ന് 12 നേതാക്കള്‍ രാജിവച്ചു

ഹൈദരാബാദ്: തെലങ്കാന കോണ്‍ഗ്രസില്‍ കൂട്ടരാജി. പി.സി.സിയില്‍ നിന്ന് 12 നേതാക്കള്‍ രാജിവച്ചു. കോണ്‍ഗ്രസ് എം.എല്‍.എ ദനസാരി അനസൂയ , മുന്‍ എം.എല്‍.എ വെം നരേന്ദ്ര റെഡ്ഡി അടക്കമുള്ളവരാണ് രാജി വച്ചത്.

അടുത്തിടെ ടി.ഡി.പിയില്‍ നിന്ന് കോണ്‍ഗ്രസില്‍ ചേര്‍ന്ന നേതാക്കള്‍ക്ക് ഉന്നത പദവികള്‍ നല്‍കിയതിലുള്ള അതൃപ്തിയാണ് രാജിക്ക് കാരണം. കെ.സി.ആറിന്‍റെ ഏകാധിപത്യ ഭരണത്തെ പ്രതിരോധിക്കാന്‍ സംസ്ഥാന നേതൃത്വത്തിന് കഴിയുന്നില്ലെന്നും നേതാക്കള്‍ വിമര്‍ശിച്ചു. ഉപതെരഞ്ഞെടുപ്പ് നടന്ന മുനുഗോട് നിയമസഭ മണ്ഡലത്തിലെ തോല്‍വിക്ക് പിന്നാലെ സംസ്ഥാന അധ്യക്ഷന്‍ എ.രേവന്ത് റെഡ്ഡിക്കെതിരെ നേതാക്കള്‍ രംഗത്തെത്തിയിരുന്നു.

കെസിആറിനെ താഴെയിറക്കാന്‍ ശക്തമായ പോരാട്ടം ആവശ്യമാണെന്ന് രാജിക്കത്തില്‍ പറയുന്നു. തെലങ്കാന എം.എല്‍.എ സീതക്കയും രാജിവച്ച അംഗങ്ങളില്‍ ഉള്‍പ്പെടുന്നു. മുന്‍ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ നേതൃത്വത്തിലുള്ള തെലുങ്കുദേശം പാര്‍ട്ടിയില്‍ നിന്ന് അടുത്തിടെ പാര്‍ട്ടിയില്‍ ചേര്‍ന്ന നേതാക്കളാണ് പുതിയ പി.സി.സി അംഗങ്ങളില്‍ 50 ശതമാനത്തിലേറെയെന്ന് ലോക്‌സഭാ എം.പി ഉത്തം കുമാര്‍ റെഡ്ഡി ആരോപിച്ചതായും കത്തില്‍ പറയുന്നു. കഴിഞ്ഞ ആറ് വര്‍ഷമായി കോണ്‍ഗ്രസിന് വേണ്ടി പ്രവര്‍ത്തിച്ച നേതാക്കളെ ഇത് നിരാശരാക്കിയെന്നും കത്തില്‍ അവകാശപ്പെട്ടു.സോണിയ ഗാന്ധിയോടുള്ള ബഹുമാനമാണ് കോണ്‍ഗ്രസില്‍ ചേരാന്‍ കാരണമെന്ന് ഈ നേതാക്കള്‍ കത്തില്‍ പറയുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular