Sunday, May 5, 2024
HomeIndiaകര്‍ണാടക നിയമസഭയില്‍ സവര്‍ക്കര്‍ ചിത്രം; പ്രതിഷേധവുമായി കോണ്‍ഗ്രസ്

കര്‍ണാടക നിയമസഭയില്‍ സവര്‍ക്കര്‍ ചിത്രം; പ്രതിഷേധവുമായി കോണ്‍ഗ്രസ്

ബംഗളുരു: കര്‍ണാടക നിയമസഭാ മന്ദിരമായ വിധാന്‍സൗധയില്‍ സവര്‍ക്കറുടെ ഛായാചിത്രം അനാച്ഛാദനം ചെയ്ത് ബിജെപി സര്‍ക്കാര്‍.

ബെലഗാവിയില്‍ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയും സ്പീക്കര്‍ വിശ്വേശ്വര്‍ കഗേരിയും ചേര്‍ന്നാണ് സ്വാതന്ത്ര്യ സമരസേനാനികളുടെ ചിത്രങ്ങള്‍ക്കൊപ്പം സവര്‍ക്കറുടെ ചിത്രവും അനാച്ഛാദനം ചെയ്തത്.

മഹാത്മാഗാന്ധി, ബസവണ്ണ, സുഭാഷ് ചന്ദ്രബോസ്, ഡോ.ബി.ആര്‍.അംബേദ്കര്‍, സര്‍ദാര്‍ പട്ടേല്‍, വിവേകാനന്ദന്‍, സവര്‍ക്കര്‍ എന്നിവരുടെ ഛായാചിത്രങ്ങളാണ് വിധാന്‍സൗധയില്‍ സ്ഥാപിച്ചത്. മുഖ്യമന്ത്രി, സ്പീക്കര്‍ എന്നിവര്‍ക്കൊപ്പം നിയമ-പാര്‍ലമെന്ററികാര്യ മന്ത്രി മധുസ്വാമി, പൊതുമരാമത്ത് വകുപ്പ് മന്ത്രി സിസി പാട്ടീല്‍, ജലവിഭവ ഗോവിന്ദ് കാര്‍ജോള്‍, നഗരവികസന മന്ത്രി ബൈരതി ബസവരാജ് എന്നിവരും ചടങ്ങിന് സാക്ഷിയായി.

അതേസമയം കോണ്‍ഗ്രസ് അംഗങ്ങള്‍ പ്രതിഷേധവുമായി രംഗത്തെത്തി. നിയമസഭയ്ക്ക് പുറത്ത് പ്രതിപക്ഷം പ്രതിഷേധ പ്രകടനം നടത്തി. നിയമസഭാ നടപടികള്‍ നടക്കരുതെന്നാണ് സര്‍ക്കാരിന്റെ ആവശ്യമെന്നും അത് തടസ്സപ്പെടുത്തണമെന്ന് ആഗ്രഹമുള്ളതുകൊണ്ടാണ് ഫോട്ടോ നിയമസഭാ മന്ദിരത്തില്‍ അനാഛാദനം ചെയ്തതെന്നും സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡി.കെ ശിവകുമാര്‍ ആരോപിച്ചു. ബിജെപി സര്‍ക്കാരിനെതിരെ നിരവധി അഴിമതി പ്രശ്‌നങ്ങള്‍ ഉന്നയിക്കാന്‍ പോകുന്നത് മുന്നില്‍ കണ്ടാണ് ബസവരാജ് സര്‍ക്കാരിന്റെ നീക്കമെന്നും ശിവകുമാര്‍ ആരോപിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular