Thursday, May 2, 2024
HomeIndiaതദ്ദേശ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ പിന്തുണച്ചു; യു.പിയില്‍ മൂന്നുപേരെ ബി.എസ്.പിയില്‍ നിന്ന് പുറത്താക്കി

തദ്ദേശ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ പിന്തുണച്ചു; യു.പിയില്‍ മൂന്നുപേരെ ബി.എസ്.പിയില്‍ നിന്ന് പുറത്താക്കി

മുനനഗര്‍: ഉത്തര്‍പ്രദേശിലെ യമുന നഗറില്‍ നടന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി സ്ഥാനാര്‍ഥിയെ പിന്തുണച്ച മൂന്ന് അംഗങ്ങളെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി ബി.എസ്.പി.

സുശീല റാണി, അഗ്നി വിജയ് സിങ്, സുമന്‍ റാണി എന്നിവരെയാണ് പുറത്താക്കിയത്. ഞായറാഴ്ചയാണ് ഇത് സംബന്ധിച്ച പ്രസ്താവന ബി.എസ്.പി പുറത്തിറക്കിയത്.

ഒക്ടോബര്‍ 30നാണ് യമുന നഗര്‍ സില പരിഷത്ത് തെരഞ്ഞെടുപ്പ് നടന്നത്. 11, 13, 16 വാര്‍ഡുകളിലെ മെമ്ബര്‍മാര്‍ സില പഞ്ചായത്ത് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിച്ച ബി.ജെ.പി സ്ഥാനാര്‍ഥിക്കുവേണ്ടി വോട്ടു ചെയ്യുകയായിരുന്നെന്ന് ബി.എസ്.പിയുടെ പ്രസ്താവനയില്‍ പറയുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular