Thursday, May 2, 2024
HomeIndiaമലേഗാവ് സ്‌ഫോടനക്കേസില്‍ വിട്ടയക്കണമെന്ന പ്രതി പുരോഹിതിന്റെ ഹര്‍ജി തള്ളി

മലേഗാവ് സ്‌ഫോടനക്കേസില്‍ വിട്ടയക്കണമെന്ന പ്രതി പുരോഹിതിന്റെ ഹര്‍ജി തള്ളി

മുംബൈ: മലേഗാവ് സ്ഫോടനക്കേസിലെ മുഖ്യപ്രതി കേണല്‍ പ്രസാദ് ശ്രീകാന്ത് പുരോഹിത്, തന്നെ കുറ്റവിമുക്തനാക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി ബോംബെ ഹൈക്കോടതി തള്ളി.

ബോംബ് സ്ഫോടനം നടത്തുന്നത് ഔദ്യോഗിക കൃത്യമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ഹര്‍ജി തള്ളിയത്. ജസ്റ്റിസുമാരായ എ എസ് ഗഡ്കരി, പ്രകാശ് നായിക് എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.

തന്നെ പ്രോസിക്യൂട്ട് ചെയ്യാന്‍ സിആര്‍പിസി സെക്ഷന്‍ 197 (2) പ്രകാരം ഇന്ത്യന്‍ സൈന്യത്തില്‍ നിന്ന് അനുമതി ലഭിച്ചില്ലെന്ന് ആരോപിച്ച്‌ പുരോഹിത് അപ്പീല്‍ നല്‍കിയിരുന്നു. അതേസമയം സ്ഫോടനം തന്‍റെ ചുമതലയുടെ ഭാഗമല്ലാത്തതിനാല്‍ സൈന്യത്തിന്‍റെ അനുമതി ആവശ്യമില്ലെന്നാണ് എന്‍ഐഎയുടെ വാദം.

2008ല്‍ മലേഗാവ് സ്ഫോടനത്തില്‍ ആറു പേര്‍ കൊല്ലപ്പെടുകയും 101 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. 2008ലാണ് കേണല്‍ പുരോഹിതിനെ യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്തത്. ബിജെപി എംപി പ്രജ്ഞാ സിങ് ഠാക്കൂറും മറ്റ് ആറ് പേരും കേസിലെ പ്രതികളാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular