Sunday, May 5, 2024
HomeIndiaഅഞ്ജലി സിംഗ് കൊല്ലപ്പെട്ട സംഭവം: ലൈംഗികാതിക്രമം നടന്നിട്ടില്ലെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

അഞ്ജലി സിംഗ് കൊല്ലപ്പെട്ട സംഭവം: ലൈംഗികാതിക്രമം നടന്നിട്ടില്ലെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി| ഡല്‍ഹിയില്‍ അതിദാരുണമായി കൊല്ലപ്പെട്ട അഞ്ജലി സിംഗിന്റെ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്.

പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ അഞ്ജലിക്കുനേരെ ലൈംഗികാതിക്രമം നടന്നിട്ടില്ലെന്ന് വ്യക്തമാക്കുന്നു. അതേമയം അഞ്ചുപേര്‍ക്ക് പുറമേ രണ്ടു പേര്‍ക്ക് കൂടി സംഭവത്തില്‍ പങ്കുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. ഇവര്‍ക്കായി തിരച്ചില്‍ തുടങ്ങിയിരിക്കുകയാണെന്നും പൊലീസ് പറഞ്ഞു.

പുതുവത്സര രാത്രി ആഘോഷം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവെ അഞ്ജലി സഞ്ചരിച്ചിരുന്ന സ്‌കൂട്ടറില്‍ കാര്‍ ഇടിച്ച്‌ കിലോമീറ്ററുകളോളം വലിച്ചിഴയ്ക്കപ്പെടുകയും തുടര്‍ന്ന് അഞ്ജലി അതിദാരുണമായി കൊല്ലപ്പെടുകയും ചെയ്തത്. കാറിനടിയില്‍ കുടുങ്ങി കിലോമീറ്ററുകളോളം വലിച്ചുകൊണ്ടുപോയതിനെ തുടര്‍ന്ന് അഞ്ജലിയുടെ ശരീരത്തില്‍ 40 ഇടങ്ങളില്‍ മാരകമായ രീതിയില്‍ പരിക്കേറ്റിരുന്നു. തലയ്ക്ക് സംഭവിച്ചത് വളരെ ഗുരുതരമായ പരിക്കാണ്. കിലോമീറ്ററുകളോളം റോഡില്‍ ശരീരം ഉരഞ്ഞ് തലച്ചോര്‍ മൃതദേഹത്തില്‍ നിന്നും വേര്‍പെട്ട് കാണാതായി. നട്ടെല്ല് തകര്‍ന്നു.

റോഡില്‍ ഉരഞ്ഞ് പെണ്‍കുട്ടിയുടെ ശരീരത്തിന്റെ പുറകുവശത്തെ തൊലി പൂര്‍ണമായി അടര്‍ന്നു. ഇരു കാലുകള്‍ക്കും മാരകമായി പരിക്കേറ്റു.

അപകടത്തില്‍ അഞ്ജലി കാറിന് അടിയില്‍ കുടുങ്ങി എന്നറിഞ്ഞിട്ടും യുവാക്കള്‍ വാഹനം മുന്നോട്ടെടുത്തുവെന്നാണ് അഞ്ജലിയുടെ സുഹൃത്ത് നിധി പൊലീസിന് നല്‍കിയിരിക്കുന്ന മൊഴി. അഞ്ജലി മദ്യപിച്ചിട്ടുണ്ടായിരുന്നു. താനാണ് സ്‌കൂട്ടര്‍ ഓടിച്ചിരുന്നത്. അലറി വിളിച്ചിട്ടും യുവാക്കള്‍ കാര്‍ നിര്‍ത്തിയില്ല. പേടിച്ചിട്ടാണ് ഇക്കാര്യം പുറത്ത് പറയാതിരുന്നതെന്നും നിധി മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular