Thursday, May 2, 2024
HomeIndiaഅധിക നാള്‍ കാത്തിരിക്കേണ്ട; രാമക്ഷേത്രം അടുത്ത വര്‍ഷം തുറക്കും, പദ്ധതി യാഥാര്‍ത്ഥ്യമാക്കുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്ന്...

അധിക നാള്‍ കാത്തിരിക്കേണ്ട; രാമക്ഷേത്രം അടുത്ത വര്‍ഷം തുറക്കും, പദ്ധതി യാഥാര്‍ത്ഥ്യമാക്കുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്ന് അമിത് ഷാ

ന്യൂഡല്‍ഹി: അയോദ്ധ്യയിലെ രാമക്ഷേത്രത്തിനായി അധികനാള്‍ കാത്തിരിക്കേണ്ടി വരില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ.

രാമക്ഷേത്രം അടുത്ത വര്‍ഷം തുറക്കുമെന്ന് അദ്ദേഹം പറഞ്ഞു. 2024 ജനുവരി ഒന്നിന് ക്ഷേത്രത്തിന്റെ നിര്‍മാണം പൂര്‍ത്തിയാക്കി രാജ്യത്തിനായി അര്‍പ്പിക്കുമെന്ന് അദ്ദേഹം ത്രിപുരയില്‍ നടക്കുന്ന രഥയാത്രയ്ക്കിടയില്‍ പ്രഖ്യാപനം നടത്തുകയായിരുന്നു.

ക്ഷേത്രം യാഥാര്‍ത്ഥ്യമാകുന്നതിന് പിന്നില്‍ പ്രധാനമന്ത്രിയാണെന്നും കോണ്‍ഗ്രസ് നിര്‍മാണം തടയാനാണ് ശ്രമിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേ സമയം 171 അടി ഉയരം വരുന്ന ബൃഹത്തായ ക്ഷേത്രത്തിന്റെ നിര്‍മാണമാണ് അയോദ്ധ്യയില്‍ പുരോഗമിക്കുന്നത്.

വര്‍ഷങ്ങളായി തര്‍ക്കപ്രദേശമായി നിലനിന്നിരുന്നിടത്ത് സ്ഥാപിക്കപ്പെടുന്ന രാമക്ഷേത്രം വരുന്ന ലോകസഭാ തിരഞ്ഞെടുപ്പില്‍ അധികാര തുടര്‍ച്ച ഉറപ്പാക്കാനുള്ള പ്രചരണായുധമാക്കാനാണ് ബിജെപിയുടെ നീക്കം. അതിനാല്‍ തന്നെ 2024-ലെ ലോകസഭാ തിരഞ്ഞടുപ്പിന് മുന്നോടിയായി രാമക്ഷേത്രത്തിന്റെ നിര്‍മാണം പൂര്‍ത്തിയാക്കാനാണ് തീരുമാനം.

പ്രധാന ദിവസങ്ങളില്‍ അഞ്ച് ലക്ഷം വരെ ഭക്തരെ ഉള്‍ക്കൊള്ളാവുന്ന രാമക്ഷേത്രത്തിന്റെ വരവോടെ ലോകതീര്‍ത്ഥാടക ഭൂപടത്തില്‍ അയോദ്ധ്യയ്ക്ക് പ്രമുഖമായ സ്ഥാനം കൈവരുമെന്നാണ് അധികൃതര്‍ കണക്കാക്കുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular