Friday, May 3, 2024
HomeUSAഭദ്രാസന യൂത്ത് ലീഡര്‍ഷിപ്പ് കോണ്‍ഫ്രറന്‍സിന് ബിഷപ് ഡോ.മാര്‍ ഫിലക്‌സിനോസ് തിരി തെളിച്ചു.

ഭദ്രാസന യൂത്ത് ലീഡര്‍ഷിപ്പ് കോണ്‍ഫ്രറന്‍സിന് ബിഷപ് ഡോ.മാര്‍ ഫിലക്‌സിനോസ് തിരി തെളിച്ചു.

ഡാളസ്: മാര്‍ത്തോമ്മ സഭയുടെ നോര്‍ത്ത് അമേരിക്ക – യൂറോപ്പ് ഭദ്രാസന യൂത്ത് ഫെലോഷിപ്പിന്റെ നേതൃത്വത്തില്‍ നടത്തപ്പെടുന്ന 26 – മത് യൂത്ത് ലീഡര്‍ഷിപ്പ് കോണ്‍ഫ്രറന്‍സ് ഡാളസിലെ പ്ലേനോ സെഹിയോന്‍ മാര്‍ത്തോമ്മാ ദേവാലയത്തില്‍ വെച്ച് നടന്ന ചടങ്ങില്‍ ഭദ്രാസനാധിപന്‍ ബിഷപ് ഡോ.ഐസക് മാര്‍ ഫിലക്‌സിനോസ് തിരി തെളിച്ചു.

ജനുവരി 5 വ്യാഴാഴ്ച വൈകിട്ട് 6 മണി മുതല്‍ ആരംഭിക്കുന്ന കോണ്‍ഫ്രറന്‍സ് ജനുവരി 8 ഞായറാഴ്ച വിശുദ്ധ കുര്‍ബ്ബാന ശുശ്രുഷക്കും ആരാധനക്കും ശേഷം സമാപിക്കും. Reaching up Reaching out എന്നതാണ് മുഖ്യ ചിന്താവിഷയം.  അമേരിക്കയിലെയും, കാനഡയിലെയും മാര്‍ത്തോമ്മാ ഇടവകളിലെ യൂത്ത് ഫെലോഷിപ്പില്‍ അംഗങ്ങള്‍ ആയിട്ടുള്ളവര്‍ക്ക് നേതൃത്വം നല്‍കുവാന്‍ അതാത് ഇടവകളില്‍ നിന്ന് ഈ വര്‍ഷം തെരഞ്ഞെടുക്കപ്പെട്ടവര്‍ക്കു വേണ്ടിയുള്ള ഈ പഠന ശിബിരത്തില്‍ നൂറില്‍ പരം യൂത്ത് ഫെലോഷിപ്പ് നേതാക്കള്‍ പങ്കെടുക്കുന്നു.

ഭദ്രാസന യൂത്ത് ഫെലോഷിപ്പ് വൈസ് പ്രസിഡന്റും, ഫിലാഡല്‍ഫിയ റീജിയണല്‍ യൂത്ത് ചാപ്ലയിനും ആയ റവ.തോമസ് കെ.മാത്യു, ഭദ്രാസന മിഷന്‍ പ്രവര്‍ത്തനങ്ങളുടെ ഡയറക്ടര്‍ റവ.ക്രിസ്റ്റഫര്‍ ഫില്‍ ഡാനിയേല്‍, റവ.ലാറി വര്‍ഗീസ്, റവ.ജെയ്‌സണ്‍ എ.തോമസ്, റവ.ഡെന്നിസ് എബ്രഹാം, റവ.ജെസ് എം.ജോര്‍ജ്, റവ.ജെസ്വിന്‍ എസ്.ജോണ്‍, ടോം ഫിലിപ്പ്, പുഷ്പ സാമുവേല്‍ എന്നിവരാണ് ലീഡര്‍ഷിപ്പ് ട്രയിനിംഗിന് നേതൃത്വം നല്‍കുന്നത്.

കോണ്‍ഫ്രറന്‍സിന്റെ കണ്‍വീനര്‍ന്മാര്‍ ആയി ജെസിക്ക എബ്രഹാം, റെയ്ച്ചല്‍ വര്‍ണ്ണന്‍ എന്നിവര്‍ പ്രവര്‍ത്തിക്കുന്നു. ഉത്ഘാടന സമ്മേളനത്തില്‍ പ്ലേനോ സെഹിയോന്‍ മാര്‍ത്തോമ്മ ഇടവക വികാരി റവ.ജോബി ജോണ്‍ ഏവര്‍ക്കും സ്വാഗതം അരുളി. ഭദ്രാസനത്തിന്റെ നേതൃത്വത്തില്‍  എല്ലാ വര്‍ഷവും നടത്തപ്പെടുന്ന ഈ ലീഡര്‍ഷിപ്പ് ട്രെയിനിങ് പ്രോഗ്രാമുകള്‍ മൂലം  വളര്‍ന്നു വരുന്ന പുതുതലമുറയെ ദൈവവുമായുള്ള കൂടുതല്‍ ആളത്വബന്ധത്തിലേക്ക്  അടുപ്പിക്കുവാന്‍ ഇടയാകട്ടെ എന്ന് ബിഷപ് ഡോ.മാര്‍ ഫിലക്‌സിനോസ് ഉല്‍ഘാടന പ്രസംഗത്തില്‍ ആശംസിച്ചു.

ഷാജീ രാമപുരം

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular