Tuesday, April 30, 2024
HomeKeralaഅടുക്കളയിലെ രഹസ്യ അറയില്‍ 14 ലിറ്റര്‍ വിദേശമദ്യം; പ്രതി ഒടുവില്‍ കുടുങ്ങി

അടുക്കളയിലെ രഹസ്യ അറയില്‍ 14 ലിറ്റര്‍ വിദേശമദ്യം; പ്രതി ഒടുവില്‍ കുടുങ്ങി

രിപ്പാട്: അനധികൃത മദ്യ വില്‍പ്പന നടത്തിയ ഒരാളെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. വീട്ടിലെ രഹസ്യ അറയില്‍ സൂക്ഷിച്ചിരുന്ന 14 ലിറ്റര്‍ ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യവും എക്സൈസ് സംഘം പിടിച്ചെടുത്തു.

മുതുകുളം ഫ്ലവര്‍ജഗ്ഷന് പടിഞ്ഞാറ് വിശ്വഭവനത്തില്‍ ഓമനക്കുട്ടനെ (51) ആണ് സംഘം അറസ്റ്റ് ചെയ്തത്.

ഹരിപ്പാട് എക്സൈസ് സര്‍ക്കിള്‍ സംഘവും ആലപ്പുഴ എക്സൈസ് ഇന്റലിജന്‍സ് സംഘവും സംയുക്തമായി നടത്തിയ പരിശോധനയിലാണ് വീട്ടിലെ അടുക്കളയില്‍ പ്രത്യേകമായി രഹസ്യ അറ നിര്‍മ്മിച്ച്‌ സൂക്ഷിച്ചിരുന്ന മദ്യം പിടിച്ചെടുത്തത്.

രഹസ്യ അറയില്‍ മദ്യം സൂക്ഷിക്കുന്നതിനാല്‍ പലപ്പോഴും പരിശോധനയില്‍ കണ്ടെത്താന്‍ സാധിച്ചിരുന്നില്ല.

ഉദ്യോഗസ്ഥരുടെ നീക്കം നിരീക്ഷിക്കുന്നതിനായി ഇയാള്‍ പല ഭാഗത്തും ആള്‍ക്കാരെ നിര്‍ത്തിയിരുന്നതിനാല്‍ വീടും പരിസരവും ഒരു മാസമായി എക്സൈസ് ഇന്റലിജന്‍സ് സംഘത്തിന്റെ രഹസ്യനിരീക്ഷണത്തിലായിരുന്നു.

റെയ്ഡിന്പ്രിവന്റീവ് ഓഫീസര്‍ എസ്.അക്ബര്‍, എംആര്‍ .സുരേഷ് , ഇന്റലിജന്‍സ് ബ്യൂറോ പ്രിവന്റിവ് ഓഫീസര്‍ എം അബ്ദുല്‍ഷുക്കൂര്‍ ,സിവില്‍ എക്സൈസ്‌ഓഫീസര്‍ യു.ഷാജഹാന്‍ , ഡ്രൈവര്‍ വര്‍ഗീസ് തുടങ്ങിയവര്‍ പങ്കെടുത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular