Wednesday, May 1, 2024
HomeIndiaബ്രസീല്‍ കലാപത്തില്‍ കടുത്ത ആശങ്കയുമായി മോദി

ബ്രസീല്‍ കലാപത്തില്‍ കടുത്ത ആശങ്കയുമായി മോദി

ന്യൂഡല്‍ഹി: ബ്രസീലില്‍ മുന്‍ പ്രസിഡന്റ് ജയ്ര്‍ ബൊല്‍സൊനാരോയുടെ അനുയായികള്‍ നടത്തുന്ന കലാപത്തില്‍ അതീവ ആശങ്കയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി.

ബ്രസീല്‍ സര്‍ക്കാരിന് എല്ലാ പിന്തുണയും അറിയിച്ച മോദി ജനാധിപത്യ സമ്ബ്രദായ എല്ലായിടത്തും മാനിക്കപ്പെടേണ്ടതാണെന്നും പറഞ്ഞു.

”ബ്രസീലിലെ കലാപത്തെ കുറിച്ചുള്ള വാര്‍ത്തകളില്‍ അത്യധികം ആശങ്കയുണ്ട്. എല്ലായിടത്തും ജനാധിപത്യ സമ്ബ്രദായം മാനിക്കപ്പെടണം. ബ്രസീല്‍ സര്‍ക്കാരിന് എല്ലാവിധ പിന്തുണയും”-എന്നാണ് ബ്രസീല്‍ പ്രസിഡന്റ് ലുല ഡ സില്‍വയെ ടാഗ് ചെയ്ത് മോദി ട്വീറ്റ് ചെയ്തത്.

പാര്‍ലമെന്‍റിലും പ്രസിഡന്‍റിന്‍റെ വസതിയിലും സുപ്രീംകോടതിയിലും അതിക്രമിച്ച്‌ കടന്ന് ആക്രമണം നടത്തിയ ബൊല്‍സൊനാരോ അനുയായികള്‍ കലാപസമാനമായ രംഗങ്ങള്‍ സൃഷ്ടിച്ചു. രണ്ട് വര്‍ഷം മുന്‍പ് അമേരിക്കയില്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിന് പിന്നാലെ ട്രംപ് അനുകൂലികള്‍ നടത്തിയ ക്യാപിറ്റോള്‍ ആക്രമണത്തിന് സമാനമായിരുന്നു ബ്രസീലിലും സംഭവിച്ചത്. ട്രംപുമായി ഏറെ അടുത്ത നേതാവ് കൂടിയാണ് ബൊല്‍സൊനാരോ.

ബൊല്‍സൊനാരോയെ തെരഞ്ഞെടുപ്പില്‍ പരാജയപ്പെടുത്തിയ ഇടത് നേതാവ് ലുല ഡ സില്‍വ എട്ട് ദിവസം മുമ്ബാണ് അധികാരമേറ്റത്. തെരഞ്ഞെടുപ്പില്‍ ക്രമക്കേട് നടന്നെന്നും ലുല ഡ സില്‍വയുടെ വിജയം റദ്ദാക്കണമെന്നും ആവശ്യപ്പെട്ടാണ് ബൊല്‍സൊനാരോ അനുയായികളുടെ കലാപം. പട്ടാളം ഇടപെടണമെന്നും കലാപകാരികള്‍ ആവശ്യപ്പെടുന്നു. ബ്രസീല്‍ പതാകയുടെ നിറത്തിലുള്ള വസ്ത്രങ്ങള്‍ ധരിച്ച്‌ ആയിരങ്ങളാണ് തെരുവിലിറങ്ങിയത്. ആക്രമികളെ നേരിടാനായി സൈന്യം രംഗത്തിറങ്ങി. തലസ്ഥാനമായ ബ്രസീലിയയില്‍ പലയിടങ്ങളിലായി ബൊല്‍സൊനാരോ അനുയായികള്‍ തമ്ബടിച്ചിരിക്കുകയാണ്.

തെരഞ്ഞെടുപ്പ് ഫലത്തിനു പിന്നാലെ രാജ്യം വിട്ട ബൊല്‍സൊനാരോ ഇപ്പോള്‍ ഫ്ലോറിഡയിലാണുള്ളത്. സമാധാനമായി പ്രതിഷേധിക്കാന്‍ എല്ലാവര്‍ക്കും അവകാശമുണ്ടെന്നായിരുന്നു കലാപ വാര്‍ത്തകളെ കുറിച്ച്‌ ബൊല്‍സൊനാരോ പ്രതികരിച്ചത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular