Wednesday, May 1, 2024
HomeKeralaയുവാവിനെ അയല്‍വാസി വീട്ടില്‍ക്കയറി കുത്തിക്കൊന്നു

യുവാവിനെ അയല്‍വാസി വീട്ടില്‍ക്കയറി കുത്തിക്കൊന്നു

കൊല്ലം: കണ്ണനല്ലൂരില്‍ യുവാവിനെ അയല്‍വാസി വീട്ടില്‍ കയറി കുത്തികൊലപ്പെടുത്തി. ചേരിക്കോണം സ്വദേശി സന്തോഷ് (42) ആണ് കൊല്ലപ്പെട്ടത്.

ആക്രമണത്തില്‍ സന്തോഷിന്റെ ബന്ധുവായ ശരത്തിനും (17) പരിക്കേറ്റിട്ടുണ്ട്. പ്രതി പ്രകാശിനെ പോലീസ് കസ്റ്റഡിയിലെടുത്തു.

എന്നാല്‍ കൊലപാതകത്തിലേക്ക് നയിച്ച കാരണം വ്യക്തമല്ല.

ഞായറാഴ്ച വൈകീട്ട് മൂന്നോടെയാണ് സംഭവം നടന്നത്. കത്തിയുമായെത്തിയ പ്രകാശ് സന്തോഷിനെ ആക്രമിക്കുകയായിരുന്നെന്ന് അയല്‍വാസികള്‍ പോലീസിന് മൊഴി നല്‍കി. സന്തോഷിനെ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. സന്തോഷിനെ ആക്രമിക്കുന്നത് തടയാന്‍ ശ്രമിക്കുന്നതിനിടെയാണ് ശരത്തിന് കുത്തേറ്റത്. കൈയില്‍ പരിക്കേറ്റ ശരത്ത് ജില്ലാ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular