Wednesday, May 1, 2024
HomeKeralaബൈക്ക് പെട്രോള്‍ ഒഴിച്ച്‌ കത്തിച്ച നിലയില്‍

ബൈക്ക് പെട്രോള്‍ ഒഴിച്ച്‌ കത്തിച്ച നിലയില്‍

നേമം: വഴിയരികില്‍ പാര്‍ക്ക് ചെയ്തിരുന്ന ബൈക്ക് പെട്രോളൊഴിച്ച്‌ കത്തിച്ച നിലയില്‍ കണ്ടെത്തി. സി.പി.എം ചൊവ്വള്ളൂര്‍ ബ്രാഞ്ച് സെക്രട്ടറി തോട്ടുമുക്ക് നാരങ്ങറത്തല നക്ഷത്ര വീട്ടില്‍ രഞ്ജിത്തിന്റെ (39) ബൈക്കാണ് ഞായറാഴ്ച പുലര്‍ച്ച നാലിന് പെട്രോളൊഴിച്ച്‌ കത്തിച്ച നിലയില്‍ കണ്ടത്.

രഞ്ജിത്തിന്റെ വീട്ടിലേക്കുപോകുന്ന വഴിക്കു സമീപം പാര്‍ക്ക്‌ ചെയ്തിരിക്കുകയായിരുന്നു.

ലഹരി വസ്തുക്കള്‍ ഉപയോഗിക്കുന്നവരെയും വില്‍ക്കുന്നവരെയും രഞ്ജിത്തിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ താക്കീത് ചെയ്തിരുന്നു. ഇതിന്റെ ഭാഗമാണോ അക്രമണമെന്ന് സംശയിക്കുന്നു. സംഭവത്തില്‍ സി.പി.എം വിളപ്പില്‍ശാല ലോക്കല്‍ കമ്മിറ്റി പ്രതിഷേധ യോഗം സംഘടിപ്പിച്ചു. ജില്ല സെക്രട്ടേറിയറ്റ് അംഗം കെ.എസ്. സുനില്‍ കുമാര്‍ ഉദ്ഘാടനം ചെയ്തു. വിളപ്പില്‍ശാല പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular