Saturday, April 27, 2024
HomeIndiaഇന്ന് ദേശീയ കരസേനാ ദിനം; ആഘോഷം ബംഗളൂരുവില്‍; രാജ്യ തലസ്ഥാനത്തിന് പുറത്ത് ആഘോഷിക്കുന്നത് ഇതാദ്യം

ഇന്ന് ദേശീയ കരസേനാ ദിനം; ആഘോഷം ബംഗളൂരുവില്‍; രാജ്യ തലസ്ഥാനത്തിന് പുറത്ത് ആഘോഷിക്കുന്നത് ഇതാദ്യം

ന്യൂഡല്‍ഹി | 75-ാമത് ദേശീയ കരസേനാ ദിനം ആചരിച്ച്‌ ഇന്ത്യ. ചരിത്രത്തില്‍ ആദ്യമായി ഇത്തവണ കരസേനാ ദിന പരേഡ് ബംഗളൂരുവിലാണ് നടന്നത്.

സ്ഥിരമായി രാജ്യതലസ്ഥാന നഗരിയില്‍ നടന്നുവന്ന പരേഡ് ബംഗളൂരുവിലേക്ക് മാറ്റുകയായിരുന്നു. 1949ന് ശേഷം ആദ്യമായാണ് ഡല്‍ഹിക്ക് പുറത്ത് പരേഡ് നടത്തുന്നത്. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗായിരുന്നു പരേഡില്‍ മുഖ്യാതിഥി.

കരസേനാ മേധാവി ജനറല്‍ മനോജ് പാണ്ഡെ പരേഡിന് നേതൃത്വം നല്‍കി. ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് ജനറല്‍ അനില്‍ ചൗഹാനും കരസേനാ ദിനാഘോഷങ്ങളില്‍ പങ്കെടുക്കുന്നുണ്ട്. പാരാട്രൂപ്പേഴ്സിന്റെ സ്‌കൈ ഡൈവിങും, ഡെയര്‍ഡെവില്‍ ജംപുകളും പരേഡിനോടനുബന്ധിച്ച്‌ നടക്കും. ഏവിയേഷന്‍ കോര്‍പ്സിന്റെ ഹെലികോപ്ടര്‍ അഭ്യാസ പ്രകടവും ഉണ്ടാകും. ഇത്തവണ സൈനിക ദിന ആഘോഷങ്ങള്‍ നടക്കുന്നത് ദക്ഷിണ മേഖല കമാന്‍ഡിന്റെ മേല്‍നോട്ടത്തിലാണ്. പൂനെയിലാണ് ഇതിന്റെ ആസ്ഥാനം.

എല്ലാ വര്‍ഷവും ജനുവരി 15-നാണ് സൈനിക ദിനം ആചരിക്കുന്നത്. ഇന്ത്യയുടെ ആദ്യത്തെ സൈനിക മേധാവിയായിരുന്ന കെഎം കാരിയപ്പ ചുമലയേറ്റതിന്റെ ഓര്‍മയക്കാണ് ഈ ദിനം ആഘോഷിക്കുന്നത്. അവസാന ബ്രിട്ടീഷ് കമാന്‍ഡര്‍ ഇന്‍ ചീഫ് ജനറല്‍ സര്‍ ഫ്രാന്‍സിസ് റോബര്‍ട്ട് റോയ് ബുച്ചറില്‍ നിന്ന് 1949ലാണ് അദ്ദേഹം അധികാരം ഏറ്റെടുത്തത്.

സൈനിക ദിനത്തില്‍, എല്ലാ സൈനികര്‍ക്കും വിമുക്തഭടന്മാര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും പ്രധാനമന്ത്രി ആശംസകള്‍ അറിയിച്ചു. ഓരോ ഇന്ത്യക്കാരനും നമ്മുടെ സൈന്യത്തില്‍ അഭിമാനിക്കുന്നു. നാം നമ്മുടെ സൈനികരോട് എപ്പോഴും നന്ദിയുള്ളവരായിരിക്കുമെന്നും പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular