Thursday, May 2, 2024
HomeUSAസി ഡി സി ഉപമേധാവിയായി ഇന്ത്യൻ അമേരിക്കൻ ഡോക്ടറെ നിയമിച്ചു

സി ഡി സി ഉപമേധാവിയായി ഇന്ത്യൻ അമേരിക്കൻ ഡോക്ടറെ നിയമിച്ചു

യുഎസ് സെന്റേഴ്സ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവെൻഷൻ (സി ഡി സി) പ്രിൻസിപ്പൽ ഡെപ്യൂട്ടി ഡയറക്ടറായി ഇന്ത്യൻ അമേരിക്കൻ ഡോക്ടർ നീരവ് ഡി. ഷായെ നിയമിച്ചു. മഹാമാരിക്കാലത്തു വിശിഷ്ട സേവനം അനുഷ്‌ഠിച്ചു പ്രശസ്തനായ ഷാ (45) മെയ്ൻ സി ഡി സിയിൽ ഡയറക്ടറാണ്.

മാർച്ചിൽ പുതിയ തസ്തികയിൽ ചേരുന്ന ഷാ സി ഡി സി ആസ്ഥാനത്തു ഡയറക്ടർ റോഷൽ വലൻസ്കിയുടെ കീഴിലാവും ജോലി ചെയ്യുക. “പുതിയ ചുമതലയിൽ ഞാൻ രാജ്യത്തെ മൊത്തം ആയിരിക്കും സേവിക്കുക,” അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു. “ചെയ്തു വന്ന ജോലി മുൻപോട്ടു കൊണ്ട് പോകുമ്പോൾ ഞാൻ മെയ്‌നിലെ ജനങ്ങളുടെ സഹായ സഹകരണങ്ങൾക്കു നന്ദി പറയുന്നു.”

മെയ്ൻ ഗവർണർ ജാനെറ്റ് മിൽസ് ട്വീറ്റ് ചെയ്തു: “ഡോക്ടർ ഷാ മെയ്ൻ സി ഡി സി യുടെ അസാധാരണ നേതാവായിരുന്നു.”

ഇന്ത്യൻ മാതാപിതാക്കൾക്ക് ജനിച്ച ഷാ പേടിച്ചു വളർന്നത് വിസ്കോൺസിനിലാണ്. യൂണിവേഴ്സിറ്റി ഓഫ് ലുയിവില്ലിൽ മനശ്ശാസ്ത്രവും ജീവശാസ്ത്രവും പഠിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular