Friday, April 26, 2024
HomeGulfആറു മാസത്തിലധികമായി വിദേശത്തുള്ളവര്‍ ജനുവരി 31 ന് മുന്‍പ് രാജ്യത്ത് തിരിച്ചെത്തണം: അറിയിപ്പുമായി കുവൈത്ത്

ആറു മാസത്തിലധികമായി വിദേശത്തുള്ളവര്‍ ജനുവരി 31 ന് മുന്‍പ് രാജ്യത്ത് തിരിച്ചെത്തണം: അറിയിപ്പുമായി കുവൈത്ത്

കുവൈത്ത് സിറ്റി: 6 മാസത്തില്‍ കൂടുതല്‍ വിദേശത്തു കഴിയുന്ന കുവൈത്ത് വിസക്കാര്‍ക്ക് തിരിച്ചെത്താനുള്ള സമയപരിധി സംബന്ധിച്ച അറിയിപ്പുമായി കുവൈത്ത്.

ജനുവരി 31 നകം ഇവര്‍ രാജ്യത്ത് തിരിച്ചെത്തണമെന്നാണ് നിര്‍ദ്ദേശം. തിരിച്ചെത്താത്തവരുടെ വിസ ഫെബ്രുവരി 1 മുതല്‍ സ്വമേധയാ റദ്ദാകുമെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ താമസ വിഭാഗം അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറി ഫവാസ് അല്‍ മഷ്‌ആന്‍ അറിയിച്ചു. വിദേശത്തു നിന്ന് വിസ പുതുക്കാനുള്ള അനുമതിയും നിര്‍ത്തലാക്കും.

നിശ്ചിത സമയത്തിനകം തിരിച്ചെത്താന്‍ കഴിയാത്തവര്‍ക്ക് വീണ്ടും രാജ്യത്ത് വരണമെങ്കില്‍ നടപടികള്‍ പൂര്‍ത്തിയാക്കി പുതിയ വിസ എടുക്കേണ്ടിവരും. 6 മാസത്തില്‍ കൂടുതല്‍ രാജ്യത്തിന് പുറത്തു കഴിയുന്ന ജീവിത പങ്കാളി, മക്കള്‍, വിദ്യാര്‍ഥികള്‍ എന്നിവരോട് തിരിച്ചെത്താന്‍ ആവശ്യപ്പെട്ട് ‘കുടുംബത്തോടൊപ്പം ചേരൂ’ എന്ന പ്രമേയത്തില്‍ ബോധവല്‍ക്കരണ ക്യാംപെയ്‌നും അധികൃതര്‍ നടത്തുന്നുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular