Friday, April 26, 2024
HomeIndiaഡല്‍ഹി വനിതാ കമ്മീഷന്‍ അധ്യക്ഷയെ നീക്കണമെന്ന് ബിജെപി

ഡല്‍ഹി വനിതാ കമ്മീഷന്‍ അധ്യക്ഷയെ നീക്കണമെന്ന് ബിജെപി

ന്യൂഡല്‍ഹി: ഡല്‍ഹി വനിതാ കമ്മീഷന്‍ അധ്യക്ഷ സ്വാതി മാലിവാളിനെ സസ്പെന്‍ഡ് ചെയ്യണമെന്ന് ബി.ജെ.പി. ഡല്‍ഹിയില്‍ തനിക്ക് നേരിടേണ്ടി വന്ന അതിക്രമത്തെ കുറിച്ചു സ്വാതി കഴിഞ്ഞ ദിവസം പരാതി നല്‍കിയിരുന്നു.

ഔദ്യോഗിക പദവി ഉപയോഗിച്ച്‌ പൊലീസ് അന്വേഷണത്തെ സ്വാധീനിക്കാന്‍ ശ്രമിക്കുമെന്നതിനാല്‍ ഈ ദുരുപയോഗം തടയാന്‍ അന്വേഷണം അവസാനിക്കുന്നത് വരെ സ്വാതിയെ അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റണമെന്നാണ് ബി.ജെ.പിയുടെ ആവശ്യം. ഡല്‍ഹി ബിജെപി വക്താവ് പ്രവീണ്‍ ശങ്കര്‍ കപൂറാണ് ലഫ്റ്റനന്‍റ് ഗവര്‍ണര്‍ വി കെ സക്സേനയ്ക്ക് കത്തയച്ചത്.

സ്വാതിയെ ആക്രമിച്ചയാള്‍ ആം ആദ്മി പാര്‍ട്ടി അംഗമാണെന്നും എഎപി എംഎല്‍എയ്ക്കൊപ്പമുള്ള ചിത്രം പുറത്തുവന്നിട്ടുണ്ടെന്നും പ്രവീണ്‍ ശങ്കര്‍ ആരോപിച്ചു.

വ്യാഴാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് ഡല്‍ഹി എയിംസിന് സമീപം സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങള്‍ പരിശോധിക്കുന്നതിനിടെ സ്വാതി ആക്രമിക്കപ്പെട്ടത്. സാമൂഹിക വിരുദ്ധ സംഘത്തിലെ അംഗമായ വിഹാര്‍ സ്വദേശി ഹരീഷ് ചന്ദ്ര (47) കാറിലെത്തി സ്വാതിയെ അസഭ്യം പറഞ്ഞു. കാറില്‍ കയറാനും ആവശ്യപ്പെട്ടു. വിസമ്മതിക്കുകയും പ്രതികരിക്കുകയും ചെയ്തപ്പോള്‍ മദ്യലഹരിയിലായിരുന്ന ഹരീഷ് കാറോടിച്ചു പോവുകയായിരുന്നു. അല്‍പസമയത്തിനകം തിരിച്ചെത്തി കാറില്‍ കയറാന്‍ നിര്‍ബന്ധിച്ചു. സ്വാതി ഡ്രൈവറുടെ സൈഡ് വിന്‍ഡോയ്ക്കരികിലെത്തി കൈ ചൂണ്ടിയപ്പോള്‍ പ്രതി കാറിന്‍റെ വിന്‍ഡോ ഉയര്‍ത്തി സ്വാതിയുടെ കൈ ചില്ലിനിടയില്‍ കുടുക്കി. തുടര്‍ന്ന് കാര്‍ മുന്നോട്ടെടുത്ത് 15 മീറ്ററോളം വലിച്ചിഴച്ചുവെന്നായിരുന്നു പരാതി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular