Tuesday, May 7, 2024
HomeKeralaജില്ലാ പോലീസ് മേധാവിയുടെ പേരില്‍ വ്യാജ പ്രൊഫൈല്‍ ഉണ്ടാക്കി തട്ടിപ്പ്; പ്രതി പോലീസ് പിടിയില്‍

ജില്ലാ പോലീസ് മേധാവിയുടെ പേരില്‍ വ്യാജ പ്രൊഫൈല്‍ ഉണ്ടാക്കി തട്ടിപ്പ്; പ്രതി പോലീസ് പിടിയില്‍

ലപ്പുറം : മലപ്പുറം ജില്ല പോലീസ് മേധാവി സുജിത്ത് ദാസിന്‍റെ ചിത്രം പ്രൊഫൈല്‍ ആയി ഉപയോഗിച്ച്‌ വാട്സ്‌ആപ്പില്‍ വ്യാജമായി സന്ദേശങ്ങള്‍ അയച്ച്‌ തട്ടിപ്പിന് സാറാമ്മ നടത്തിയ സംഘത്തിലെ ഒരാള്‍ പിടിയില്‍.

ബീഹാര്‍ സ്വദേശിയായ സിക്കന്ദര്‍ സാദ(31)യാണ് മലപ്പുറം സൈബര്‍ ക്രൈം പോലീസ് പിടികൂടിയത്. കര്‍ണാടകയിലെ ഉഡുപ്പിയില്‍ നിന്നുമാണ് ഇയാളെ വലയിലാക്കിയത്. എസ്പിയെന്ന വ്യാജേന പൊലീസ് ഉദ്യോഗസ്ഥരടക്കമുള്ളവര്‍ക്ക് ഇയാള്‍ വ്യാജമായ ലിങ്കുകള്‍ അയച്ചു നല്‍കി തട്ടിപ്പ് ശ്രമം നടത്തിയിരുന്നു.

ആമസോണ്‍ ഗിഫ്റ്റ് കാര്‍ഡ് വൗച്ചറുടെ വ്യാജ ലിങ്കുകളാണ് ഇയാള്‍ കൂടുതലായും ആളുകള്‍ക്ക് അയച്ചു നല്‍കിയത്. പോലീസിന്‍റെ അന്വേഷണത്തില്‍ ഇയാള്‍ നിരവധി പേരില്‍ നിന്ന് ഇത്തരത്തില്‍ പണം തട്ടാന്‍ ശ്രമിച്ചെന്ന് കണ്ടെത്തി.

വ്യാജ മേല്‍വിലാസത്തില്‍ സിം കാര്‍ഡുകളെടുത്ത് വിവിധയിടങ്ങളില്‍ മാറിമാറി താമസിച്ചാണ് പ്രതികള്‍ തട്ടിപ്പ് നടത്തിയത്. സൈബര്‍ പൊലീസിന്‍റെ അന്വേഷണത്തില്‍ പ്രതിയുടെ താമസ സ്ഥലം ദിവസങ്ങളോളം നിരീക്ഷിച്ച്‌ കര്‍ണാടക പോലീസുമായി സഹകരിച്ചാണ് അറസ്റ്റ് രേഖപ്പെടുത്തത്.

പ്രതിയുടെ കൈയില്‍ നിന്ന് തട്ടിപ്പിന് ഉപയോഗിച്ച മൊബൈല്‍ ഫോണും സിം കാര്‍ഡുകളും പോലീസ് പിടിച്ചെടുത്തു. സംഘത്തിലെ മറ്റുള്ളവരെ കുറിച്ച്‌ സൂചന ലഭിച്ചതായി പോലീസ് അറിയിച്ചു. പ്രതിയെ മഞ്ചേരി ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി മുമ്ബാകെ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular