Thursday, May 2, 2024
HomeIndiaഅംബാനിയുടെ വീടിന് ബോംബ് ഭീഷണി: പ്രതിയെ ആശുപത്രിയില്‍ നിന്ന് കസ്റ്റഡിയിലേക്ക് മാറ്റാന്‍ കോടതി ഉത്തരവ്

അംബാനിയുടെ വീടിന് ബോംബ് ഭീഷണി: പ്രതിയെ ആശുപത്രിയില്‍ നിന്ന് കസ്റ്റഡിയിലേക്ക് മാറ്റാന്‍ കോടതി ഉത്തരവ്

മുബൈ : മുകേഷ് അംബാനിയുടെ വസതിയായ അന്റീലിയക്ക് സമീപം സ്ഫോടകവസ്തുക്കളടങ്ങിയ വാഹനം ഉപേക്ഷിച്ച കേസിലെ പ്രതിയെ ആശുപത്രിയില്‍ നിന്ന് കസ്റ്റഡിയിലേക്ക് മാറ്റാന്‍ കോടതി ഉത്തരവ്.

പ്രതിയും മുംബൈ പൊലീസിലെ മുന്‍ ഏറ്റുമുട്ടല്‍ വിദഗ്ധനുമായ പ്രദീപ് ശര്‍മയെ പുണെയിലെ ആശുപത്രിയില്‍ നിന്ന് ഉടന്‍ കസ്റ്റഡിയിലേക്ക് മാറ്റണമെന്ന് മുംബൈയിലെ പ്രത്യേക കോടതിയാണ് വെള്ളിയാഴ്ച യെര്‍വാഡ ജയില്‍ അധികൃതരോട് നിര്‍ദേശിച്ചത്.

ശര്‍മയുടെ അവസ്ഥ ഭേദമായെന്നും ഡിസ്ചാര്‍ജ് ചെയ്യാമെന്നുമുള്ള ഡോക്‌ടര്‍മാരുടെ റിപ്പോര്‍ട്ട് പരിശോധിച്ച ശേഷമാണ് എന്‍.ഐ.എ ജഡ്ജി എ.എം പാട്ടീല്‍ ജയില്‍ സൂപ്രണ്ടിനെ വിളിച്ച്‌ ഉടന്‍ തന്നെ ആശുപത്രിയില്‍ മാറ്റാന്‍ ഉത്തരവിട്ടത്.

അന്റീലിയക്ക് സമീപം ബോംബ് കണ്ടെടുത്ത കേസുമായി ബന്ധപ്പെട്ട് മുന്‍ മുംബൈ പൊലീസ് ഉദ്യോഗസ്ഥന്‍ പ്രദീപ് ശര്‍മയെ 2021ലാണ് ദേശീയ അന്വേഷണ ഏജന്‍സി അറസ്റ്റ് ചെയ്തത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular