Wednesday, May 8, 2024
HomeKeralaവീട്ടില്‍ അതിക്രമിച്ച്‌ കയറി യുവതിയെ കടന്നുപിടിച്ച പോലീസുകാരന്‍ അറസ്റ്റില്‍

വീട്ടില്‍ അതിക്രമിച്ച്‌ കയറി യുവതിയെ കടന്നുപിടിച്ച പോലീസുകാരന്‍ അറസ്റ്റില്‍

ണ്ണൂര്‍ : വീട്ടില്‍ അതിക്രമിച്ച്‌ കയറി യുവതിയെ കടന്നുപിടിച്ച പോലീസുകാരന്‍ അറസ്റ്റില്‍. കണ്ണൂര്‍ എ.ആര്‍.
ക്യാമ്ബിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസറായ പി.വി. പ്രദീപനാണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസമാണ് കേസിനാസ്പദമായ സംഭവം നടന്നത്.
വീട്ടില്‍ അതിക്രമിച്ച്‌ കയറി ഇയാള്‍ കടന്നുപിടിച്ചുവെന്നാണ് യുവതിയുടെ പരാതി. മാനഹാനി ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ പ്രകാരമാണ് ഇയാള്‍ക്കെതിരേ കാഞ്ഞങ്ങാട് പോലീസ് കേസെടുത്തിരിക്കുന്നത്.
കണ്ണൂര്‍ ജില്ലയിലും സമാനമായ പരാതി ഇയാള്‍ക്കെതിരേയുണ്ട്. വീട്ടില്‍ അതിക്രമിച്ച കയറി സ്ത്രീകളോട് മോശമായി പെരുമാറിയതിന് നേരത്തെ രണ്ടു കേസുകള്‍ ഇയാള്‍ക്കെതിരേ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നാണ് വിവരം.
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular