Sunday, May 5, 2024
HomeIndiaകോണ്‍ഗ്രസിന് സീറ്റ് വിട്ടു നല്‍കി; ത്രിപുരയില്‍ സി.പി.എം എം.എല്‍.എ ബിജെപിയില്‍ ചേര്‍ന്നു

കോണ്‍ഗ്രസിന് സീറ്റ് വിട്ടു നല്‍കി; ത്രിപുരയില്‍ സി.പി.എം എം.എല്‍.എ ബിജെപിയില്‍ ചേര്‍ന്നു

ഗര്‍ത്തല : ത്രിപുരയില്‍ സി.പി.എം എം.എല്‍.എ ബി.ജെ.പിയില്‍ ചേര്‍ന്നു. നിയമസഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേയാണ് കൈലാഷഹര്‍ അസംബ്ലി മണ്ഡലത്തിലെ എം.എല്‍.എ മൊബാഷര്‍ അലി ഭരണകക്ഷിയായ ബി.ജെ.പിയില്‍ ചേര്‍ന്നത്.

മൊബാഷര്‍ സി.പി.എം വിട്ട കാര്യം പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ജിതേന്ദ്ര ചൗധരി സ്ഥിരീകരിച്ചു.

അടുത്ത മാസം നടക്കുന്ന തെരഞ്ഞെടുപ്പിന് മുന്നോടിയായി ബി.ജെ.പിയെ താഴെയിറക്കാന്‍ സി.പി.എമ്മും കോണ്‍ഗ്രസും തമ്മില്‍ ത്രിപുരയില്‍ ധാരണയിലെത്തിയിരുന്നു. ഇതു പ്രകാരം കൈലാഷഹര്‍ മണ്ഡലം സി.പി.എം കോണ്‍ഗ്രസിന് വിട്ടുനല്‍കി. ഇതിന് പിറകെയാണ് പാര്‍ട്ടിയില്‍ സീറ്റിനെ ചൊല്ലി പ്രശ്‌നങ്ങള്‍ ഉടലെടുത്തത്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ബിരജിത് സിന്‍ഹയാണ് ഇക്കുറി ഇവിടെ മത്സരിക്കുക.

മൊബാഷിറിനെ പോലെ ഒരാള്‍ ബി.ജെ.പിയില്‍ ചേര്‍ന്നത് ദൗര്‍ഭാഗ്യകരമാണെന്നും അദ്ദേഹത്തോട് ആലോചിച്ച ശേഷമാണ് കോണ്‍ഗ്രസിന് സീറ്റ് വിട്ടുനല്‍കിയത് എന്നും സി.പി.എം സംസ്ഥാന സെക്രട്ടറി ജിതേന്ദ്ര ചൗധരി പറഞ്ഞു.

”ഇത്തവണ മത്സരിക്കില്ലെന്ന് മൊബാഷിര്‍ തന്നെ ഒരിക്കല്‍ പറഞ്ഞിരുന്നു. പെട്ടെന്നാണ് അദ്ദേഹം ബി.ജെ.പിയില്‍ ചേര്‍ന്നെന്ന വാര്‍ത്ത പുറത്തുവരുന്നത്. ഇത് ദൗര്‍ഭാഗ്യകരമാണ്. മൊബാഷിറിനെ സി.പി.എമ്മില്‍ നിന്ന് ആരും പിന്തുണക്കില്ല”- ജിതേന്ദ്ര ചൗധരി പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular