Thursday, May 9, 2024
HomeKeralaസഹപ്രവര്‍ത്തകയെ കയറിപ്പിടിച്ചു: എല്‍ഐസി അസിസ്റ്റന്‍റ് മാനേജര്‍ക്ക് എതിരെ കേസെടുത്തു

സഹപ്രവര്‍ത്തകയെ കയറിപ്പിടിച്ചു: എല്‍ഐസി അസിസ്റ്റന്‍റ് മാനേജര്‍ക്ക് എതിരെ കേസെടുത്തു

തിരുവനന്തപുരം : സ്ത്രീത്വത്തെ അപമാനിച്ചെന്ന സഹപ്രവര്‍ത്തകയുടെ പരാതിയില്‍ എല്‍ഐസി നെടുമങ്ങാട് അസിസ്റ്റന്‍റ് ബ്രാഞ്ച് മാനേജര്‍ സാജു ജോസി (58) ന് എതിരെ പോലീസ് കേസെടുത്തു.
യുവതി മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയെ തുടര്‍ന്നാണ് നെടുമങ്ങാട് പോലീസ് ജീവനക്കാരിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം കേസ് രജിസ്റ്റര്‍ ചെയ്തത്. സാജു ജോസ് ഇപ്പോള്‍ ഒളിവിലാണ്. ദേഹത്ത് അനാവശ്യമായി സ്പര്‍ശിക്കുകയും സ്ത്രീത്വത്തെ അപമാനിക്കുകയും ചെയ്തെന്ന് ചൂണ്ടിക്കാട്ടി സഹപ്രവര്‍ത്തക എല്‍ഐസി പരാതി സെല്ലില്‍ പരാതി നല്‍കിയിരുന്നെങ്കിലും നടപടിയുണ്ടാകാത്തതിനെ തുടര്‍ന്നാണ് ഇവര്‍ മുഖ്യമന്ത്രിയെ സമീപിച്ചത്. കഴിഞ്ഞ ഒക്ടോബര്‍ 21ന് രാത്രി 730നാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. ജീവനക്കാരി പുനെയ്ക്ക് പോകുന്നതിനു വേണ്ടി സാജു ജോസിന്‍റെ ഔദ്യോഗിക വാഹനത്തില്‍ കയറി പോകുമ്ബോള്‍ കാറില്‍വച്ച്‌ ദേഹത്ത് സ്പര്‍ശിച്ചു എന്നാണ് പരാതിയില്‍ പറയുന്നത്.
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular