Wednesday, May 8, 2024
HomeIndiaഇനി സര്‍ക്കാരിന്റെ മദ്യനയത്തിനായി കാത്തുനില്‍ക്കുന്നില്ല: ഷാപ്പുകള്‍ പശു തൊഴുത്തുക്കളാക്കുമെന്ന് ബി ജെ പി നേതാവ്

ഇനി സര്‍ക്കാരിന്റെ മദ്യനയത്തിനായി കാത്തുനില്‍ക്കുന്നില്ല: ഷാപ്പുകള്‍ പശു തൊഴുത്തുക്കളാക്കുമെന്ന് ബി ജെ പി നേതാവ്

ഭോപ്പാല്‍ : മദ്യഷാപ്പുകള്‍ പശു തൊഴുത്തുകളാക്കി മാറ്റുമെന്ന് ബി ജെ പി നേതാവ് ഉമാ ഭാരതി. മദ്യപാനവുമായി ബന്ധപ്പെട്ട് മദ്ധ്യപ്രദേശിലെ സ്ത്രീകള്‍ അനുഭവിക്കുന്ന ദുരിതങ്ങള്‍ക്ക് അറുതി വരുത്തുന്നതിനായാണ് പുതിയ തീരുമാനമെന്ന് ഉമ ഭാരതി പറയുന്നു.

മദ്യനയത്തിനായി ഇനി കാത്തുനില്‍ക്കുന്നില്ല. നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന മദ്യഷാപ്പുകള്‍ പശു തൊഴുത്തുക്കളാക്കി മാറ്റുമെന്ന് ബി ജെ പി നേതാവ് വ്യക്തമാക്കി. ഭോപ്പാലിലെ ഒരു ക്ഷേത്രത്തില്‍ നാലുദിവസം തങ്ങിയതിനുശേഷം ഇന്നലെയാണ് ‘മധുശാലയില്‍ ഗോശാല’ എന്ന പ്രഖ്യാപനം നടത്തിയത്.

ശനിയാഴ്ച വൈകുന്നേരത്തോടെയാണ് മുന്‍ മദ്ധ്യപ്രദേശ് മുഖ്യമന്ത്രി കൂടിയായ ഉമ ഭാരതി അയോദ്ധ്യ നഗറില്‍ മദ്യഷാപ്പിന് സമീപത്തായുള്ള ക്ഷേത്രത്തിലെത്തിയത്. സര്‍ക്കാരിന്റെ പുതിയ മദ്യനയം കാത്ത് ജനുവരി 31വരെ ഇവിടെ തങ്ങുമെന്ന് ഉമ ഭാരതി പ്രഖ്യാപിച്ചിരുന്നു. ഇതിന് ശേഷമാണ് പുതിയ തീരുമാനം വ്യക്തമാക്കിയത്.

നവാരി ജില്ലയിലെ ഓര്‍ച്ചയ്ക്ക് സമീപമുള്ള രാം രാജ സര്‍ക്കാ‌ര്‍ ക്ഷേത്രത്തിന് സമീപമായുള്ള മദ്യഷാപ്പ് പ്രവര്‍ത്തിക്കുന്നത് നിയമവിരുദ്ധമായാണെന്ന് ഉമ ഭാരതി ആരോപിച്ചു. ഷാപ്പിന് പുറത്തായി പതിനൊന്ന് പശുക്കളെ കെട്ടിയിടാന്‍ നിര്‍ദേശം നല്‍കിയതായി ബി ജെ പി നേതാവ് പറഞ്ഞു. ആരാണ് തന്നെ തടയാന്‍ ധൈര്യപ്പെടുകയെന്ന് നോക്കാം. മദ്യഷാപ്പിനുള്ളില്‍ അവര്‍ക്കായി ഭക്ഷണവും വെള്ളവും എത്തിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular