Tuesday, May 7, 2024
HomeKeralaഅറിയാന്‍ വൈകിപ്പോയി! എനിക്കിത് അഞ്ചാം മാസം; താന്‍ അമ്മയാകാന്‍ പോകുന്നുവെന്ന് സ്നേഹ ശ്രീകുമാര്‍

അറിയാന്‍ വൈകിപ്പോയി! എനിക്കിത് അഞ്ചാം മാസം; താന്‍ അമ്മയാകാന്‍ പോകുന്നുവെന്ന് സ്നേഹ ശ്രീകുമാര്‍

മിനിസ്ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ട താരദമ്ബതികളാണ് സ്നേഹയും ശ്രീകുമാറും. മറിമായം എന്ന ടെലിവിഷന്‍ പരമ്ബരയിലൂടെയാണ് ഇരുവരും പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട താരങ്ങളായി മാറിയത്.

ചിരിയിലൂടെ തന്നെ നിരവധി ആരാധകരെ ഉണ്ടാക്കിയ താരങ്ങളാണ് ഇരുവരും. മിനിസ്‌ക്രീനിലും സ്റ്റേജ് ഷോകളിലുമൊക്കെ വര്ഷങ്ങളായി തിളങ്ങി നില്‍ക്കുന്ന താരങ്ങള്‍ സിനിമയിലും ശ്രദ്ധേയ വേഷങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്.

2019 ഡിസംബറില്‍ ആയിരുന്നു ഇവരുടെ വിവാഹം. സുഹൃത്തുക്കളായ ഇരുവരും ജീവിതത്തില്‍ ഒന്നിക്കാന്‍ തീരുമാനിക്കുകയായിരുന്നു. സോഷ്യല്‍ മീഡിയയിലൊക്കെ സജീവമാണ് രണ്ടുപേരും. സ്വന്തം യൂട്യൂബ് ചാനലിലൂടെ തങ്ങളുടെ വിശേഷങ്ങള്‍ പങ്കുവെച്ചെത്താറുണ്ട് ഇരുവരും. പാട്ടും ഡാന്‍സുമൊക്കെയായി അവിടെയും താരങ്ങളാണ് ഇരുവരും.

തങ്ങളുടെ ജീവിതത്തിന്റെ ഭാഗമാകാന്‍ ഒരാള്‍ കൂടി വരുന്നു

ഇവരുടെ കുടുംബവിശേഷങ്ങള്‍ അറിയാനായി കാത്തിരിക്കുന്ന ആരാധകരും നിരവധിയാണ്. ഇപ്പോഴിതാ, അവരെല്ലാം കാത്തിരുന്ന ആ വിശേഷം പങ്കുവച്ചിരിക്കുകയാണ് സ്നേഹയും ശ്രീകുമാറും. തങ്ങളുടെ ജീവിതത്തിന്റെ ഭാഗമാകാന്‍ ഒരാള്‍ കൂടി വരുന്നു എന്ന് അറിയിച്ചിരിക്കുകയാണ് താരങ്ങള്‍.

ഒരുപാട് ആളുകള്‍ ഞങ്ങളോട് വിശേഷം ആയില്ലേ എന്ന് ചോദിക്കാറുണ്ട്. ഇപ്പോഴിതാ ഞങ്ങള്‍ അത് പറയുകയാണ്. ഞാന്‍ ഗര്‍ഭിണിയാണ്. അഞ്ചുമാസം ആയിരിക്കുന്നു എന്ന് യൂട്യൂബ് ചാനലിലൂടെ താരങ്ങള്‍ അറിയിച്ചത്. അല്‍പം വൈകിയാണ് അറിഞ്ഞതെന്നും സ്നേഹ പറഞ്ഞു.

ഇപ്പോള്‍ അഞ്ചു മാസം ആയിട്ടുണ്ട്

വിശേഷം ഒന്നും ആയില്ലേ എന്നാണ് ആളുകള്‍ ചോദിച്ചിരുന്നത്., ഇപ്പോള്‍ അത് നിങ്ങളുമായി പറയാനുള്ള സമയം ആയി. ഞാന്‍ ഒരു അമ്മയാകാന്‍ പോകുന്നു. സത്യത്തില്‍ ഇത് അറിഞ്ഞിട്ട് കുറച്ചായി, എങ്കിലും പറയാന്‍ സമയം ആയത് ഇപ്പോഴാണ്. ഡോക്ടറെ ഒക്കെ കണ്ടിട്ട്, എല്ലാം ഓക്കെ ആയിട്ട് പറയാം എന്ന് കരുതിയാണ് ഇത് വരെ പറയാതിരുന്നത്.

ഇപ്പോള്‍ അഞ്ചു മാസം ആയിട്ടുണ്ട്. വൈകിയാണ് അറിഞ്ഞത്. അറിയുമ്ബോള്‍ 11 ആഴ്ച ആയിട്ടുണ്ടായിരുന്നു. എനിക്ക് പിസി ഓഡിയും കാര്യങ്ങളും ഒകെ ഉണ്ടായിരുന്നതുകൊണ്ട് തന്നെ പിരീഡ്‌സ് അത്ര കറക്‌ട് ആയിരുന്നില്ല പിരീഡ്‌സിന്റെ ഡേറ്റും മറ്റും വ്യത്യാസം ഉണ്ടായിരുന്നു. അങ്ങനെയിരിക്കെ മാറിമായത്തിന്റെ സെറ്റില്‍ പോയി ഫുഡ് കഴിക്കുമ്ബോള്‍ ഒരു നെഞ്ചെരിച്ചില്‍.

അത് എടുത്തപ്പോഴാണ് സംഭവം അറിയുന്നത്

അതിന്റെ പിറ്റേ ദിവസം എനിക്ക് ദുബായില്‍ പോകേണ്ടതുള്ളത് കൊണ്ട് ഒന്ന് ഡോക്ടറെ പോയി കണ്ടു. ആ ഡോക്ടര്‍ അന്ന് ബ്ലഡ് ടെസ്റ്റിന് എഴുതി തന്നു. അത് എടുത്തപ്പോഴാണ് സംഭവം അറിയുന്നത്. അറിയുമ്ബോള്‍ ആ പരിപാടി ക്യാന്‍സല്‍ ചെയ്യാന്‍ കഴിയാത്തത് കൊണ്ട് അതി സാഹസികമായി ശ്രീയ്ക്കും വിസ എടുത്ത് ഞങ്ങള്‍ ദുബായിക്ക് പോയി. ആ ദിവസം ഒന്നും ഒരിക്കലും മറക്കാന്‍ ആകില്ലെന്നും സ്നേഹ പറഞ്ഞു.

ഡോക്ടര്‍ പറഞ്ഞപ്പോള്‍ തന്നെ അതിശയം ആയി പോയി

ഇപ്പോഴും ഷൂട്ടിങ്ങിന് പോകുന്നുണ്ട്, നിര്‍ത്തിയിട്ടില്ല. ഗര്‍ഭിണി ആയിരുന്നപ്പോള്‍ തന്നെയാണ് ഞങ്ങള്‍ വായനാടില്‍ ടൂര്‍ പോയത്. ഡോക്ടര്‍ പറഞ്ഞപ്പോള്‍ തന്നെ അതിശയം ആയി പോയി. കാരണം ഗര്‍ഭത്തിന്റെ ആദ്യ സമയങ്ങളില്‍ റെസ്റ്റ് വേണം എന്നാണ് പക്ഷെ നമ്മള്‍ ഇത് അറിഞ്ഞതുമില്ല. ടൂര്‍ പോവുകയും ചെയ്തു. ദൈവം സഹായിച്ച്‌ ഒന്നും പറ്റിയില്ല. ഇത് അറിഞ്ഞപ്പോള്‍ മുതല്‍ ശ്രദ്ധിച്ചു തുടങ്ങി.

സുരഭി എനിക്ക് ഇഷ്ടമുള്ള ഒരുപാട് ഭക്ഷണങ്ങള്‍ കൊണ്ടു വന്നു

ഇതുവരെ വലിയ ആരോഗ്യ പ്രശ്നങ്ങള്‍ ഒന്നും തോന്നിയിട്ടില്ല. ഡോക്ടറും നമ്മളോട് സ്മാര്‍ട്ട് ആയി ഇരിക്കാന്‍ ആണ് പറയുന്നത്. എന്റെ രണ്ടു സെറ്റിലും ഉള്ള സഹപ്രവര്‍ത്തകര്‍ എല്ലാം എന്നെ പൊന്നു പോലെയാണ് നോക്കുന്നത്. എന്റെ സുഹൃത്തുക്കള്‍ എല്ലാവരും എന്നെ ഒരുപാട് കെയര്‍ ചെയ്യുന്നുണ്ട്. ചക്കപ്പഴത്തിലെ അശ്വതി എനിക്ക് ഒരുപാട് കാര്യങ്ങള്‍ പറഞ്ഞു തരുമായിരുന്നു.

അവരൊക്കെ ആദ്യം മുതലേ ഒരുപാട് ഹെല്‍പ് ചെയ്യുന്നുണ്ട്. ശ്രീ അറിയാതെ ഞങ്ങള്‍ തമ്മില്‍ പലതും സംസാരിക്കാറുണ്ട്. വിശേഷം അറിഞ്ഞിട്ട് സുരഭി എനിക്ക് ഇഷ്ടമുള്ള ഒരുപാട് ഭക്ഷണങ്ങള്‍ കൊണ്ടു വന്നു തന്നു, വീടൊക്കെ വൃത്തിയാക്കി തന്നു. സുഹൃത്തുക്കളുടെയുടെ പിന്തുണ വലുതാണ്,’ സ്നേഹ പറഞ്ഞു. നിരവധിപേരാണ് ഇവര്‍ക്ക് ആശംസകളുമായി എത്തുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular