Tuesday, May 7, 2024
HomeKeralaസര്‍ക്കാര്‍ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയ കേസില്‍ യുവാവ് അറസ്റ്റില്‍

സര്‍ക്കാര്‍ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയ കേസില്‍ യുവാവ് അറസ്റ്റില്‍

പാലക്കാട് : സര്‍ക്കാര്‍ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയ കേസില്‍ യുവാവ് അറസ്റ്റില്‍. പാലക്കാട് സ്വദേശി സുരേഷിനെയാണ് ടൗണ്‍ സൗത്ത് പൊലീസ് പിടികൂടിയത്.

ജില്ലാ ആശുപത്രിയില്‍ സ്ഥിരജോലി വാഗ്ദാനം നല്‍കിയാണ് ഇയാള്‍ തട്ടിപ്പ് നടത്തിയത്. നിയമന ഉത്തരവ് ഉള്‍പ്പെടെ നിരവധി വ്യാജ രേഖകള്‍ ഇയാള്‍ സ്വന്തമായി നിര്‍മിച്ചിരുന്നതായും അനവസാനത്തില്‍ കണ്ടെത്തിയിട്ടുണ്ട്. കൊട്ടേക്കാട് സ്വദേശിക്ക് മാത്രം ഒരു ലക്ഷത്തിലധികം രൂപയാണ് നഷ്ടപ്പെട്ടത്. ഒരു വര്‍ഷം മുന്‍പും സമാനമായ തട്ടിപ്പിന് ഇയാള്‍ പൊലീസ് പിടിയിലായിട്ടുണ്ട്.

ആഢംബര ജീവിതം നയിക്കുന്നതിനാണ് ഇത്തരത്തില്‍ തട്ടിപ്പ് തുടരുന്നതെന്നാണ് സുരേഷിന്റെ മൊഴി. യുവാവ് പിടിയിലായ വിവരമറിഞ്ഞ് പണം നഷ്ടപ്പെട്ട നിരവധി പേരാണ് പൊലീസിനെ ബന്ധപ്പെടുന്നത്. ഫോണ്‍ രേഖകള്‍ ഉള്‍പ്പെടെ പരിശോധിച്ച്‌ തട്ടിപ്പിന്റെ വ്യാപ്തി കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. കോടതിയില്‍ ഹാജരാക്കിയ സുരേഷിനെ റിമാന്‍ഡ് ചെയ്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular