Saturday, May 4, 2024
HomeIndiaഅംബേദ്കറെ അപമാനിച്ച്‌ നാടകം: പ്രിന്‍സിപ്പലും ഏഴ് വിദ്യാര്‍ഥികളും അറസ്റ്റില്‍

അംബേദ്കറെ അപമാനിച്ച്‌ നാടകം: പ്രിന്‍സിപ്പലും ഏഴ് വിദ്യാര്‍ഥികളും അറസ്റ്റില്‍

ബംഗളൂരു : ഭരണഘടന ശില്‍പി ഡോ.ബി.ആര്‍. അംബേദ്കറെ അപമാനിച്ച്‌ നാടകം അവതരിപ്പിച്ച സംഭവത്തില്‍ ഒന്‍പത് പേരെ അറസ്റ്റ് ചെയ്തു.
ജെയിന്‍ സര്‍വകലാശാലയിലെ മാനേജ്മെന്‍റ് വിഭാഗം പ്രിന്‍സിപ്പലും ഏഴ് വിദ്യാര്‍ഥികളും ഒരു സ്റ്റാഫുമാണ് അറസ്റ്റിലായത്. സര്‍വകലാശാല യുവജനോത്സവത്തിന്‍റെ ഭാഗമായി നടന്ന നാടകത്തിലാണ് അംബേദ്കറെ വിദ്യാര്‍ഥികള്‍ അപമാനിച്ചത്. ബിയര്‍ അംബേദ്കര്‍ എന്നാണ് നാടകത്തില്‍‌ അദ്ദേഹത്തെ വിശേഷിപ്പിച്ചിരുന്നത്.
നാടക ദൃശ്യങ്ങള്‍ നവമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ ദലിത് സംഘടനകള്‍ ഉള്‍പ്പെടെയുള്ളവര്‍ പ്രതിഷേധവുമായി രംഗത്തെത്തുകയും തുടര്‍ന്ന് പോലീസ് കേസെടുക്കുകയുമായിരുന്നു. നാടകം അവതരിപ്പിച്ച സംഘത്തിലെ വിദ്യാര്‍ഥികളെ സര്‍വകലാശാല സസ്പെന്‍ഡ് ചെയ്തിരുന്നു.
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular